ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ പഠന സ്കോളർഷിപ്
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പിഎച്ച്.ഡി കോഴ്സുകളിൽ ഉന്നത പഠന സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്കോളർഷിപ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത.
ഡിപ്ലോമ കോഴ്സുകൾ പരിഗണിക്കില്ല. വിദേശ ഉപരിപഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ സ്കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കില്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. ബി.പി.എൽ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപവരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയർ എജുക്കേഷൻ ലോക റാങ്കിങ്ങിൽ ഉൾപ്പെട്ട വിദേശ യൂനിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹയതയുണ്ടാകൂ. പരമാവധി 5,00,000 രൂപയാണ് സ്കോളർഷിപ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.
വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 അപേക്ഷഫോറം www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. ഫോൺ0471 2300524 . ഇമെയിൽ: scholarship.dmw@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

