ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുമായി വിദ്യാർഥികൾ
text_fieldsത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ച വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
കൊടുങ്ങല്ലൂർ: വീടുകളിൽ ഉപയോഗിക്കാൻ സൗകര്യപ്രദമായ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുമായി കുന്നുകര എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥി സംഘം. അവസാനവർഷ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥികളായ അനിൽ മാർട്ടിൻ, ജിതിൻ, മുഹമ്മദ് അഫ്സൽ, വകുപ്പ് മേധാവിയും ഗൈഡുമായ ഡോ. ലക്ഷ്മി ആർ. നായർ എന്നിവർ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം, വൈസ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ എന്നിവരുടെ പിന്തുണയും സഹായകരമായി.
ത്രീഡി പ്രിന്ററുകളുടെ ചെലവ് കൂടുകയും അതിലുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തത്തിന്റെ പ്രസക്തി. ചെരിപ്പുകൾ, ചെറിയ പ്ലാസ്റ്റിക് പാത്രങ്ങൾ, പൂച്ചട്ടികൾ തുടങ്ങിയവ ഇത് ഉപയോഗിച്ച് നിർമിക്കാൻ സാധിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു.
കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന സംരംഭമായി ഇതിനെ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോളജ് മാനേജ്മെന്റെന്ന് സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ, ചെയർമാൻ എ.എം. റഷീദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

