Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ സീറ്റ് ഉപേക്ഷിച്ചവർക്ക് ആയുർവേദ കോളജിൽ പുനഃപ്രവേശനത്തിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചതിനെ തുടർന്ന് ആയുർവേദ കോളജുകളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാർഥികൾക്ക് വീണ്ടും അതേ കോളജുകളിൽ പുനഃപ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവ്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഉയർന്ന ഫീസ് നിരക്ക് കാരണം പ്രവേശനം വേണ്ടെന്നുവെച്ച വിദ്യാർഥികൾക്കാണ് ഇൗ അവസരം ലഭിക്കുന്നത്. പുനഃപ്രവേശനം ആവശ്യമുള്ള വിദ്യാർഥികൾ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട കോളജുകളിൽ ഹാജരായി വീണ്ടും പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. ആയുർവേദ കോളജുകളിൽ ബി.എ.എം.എസ് കോഴ്സിന് പ്രവേശനം നേടിയ ശേഷം എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചവർക്കാണ് ഇൗ സൗകര്യം അനുവദിച്ചത്. ഇവർ ആയുർവേദ കോളജുകളിൽനിന്ന് ടി.സി വാങ്ങിയ ശേഷമാണ് മെഡിക്കൽ ഫീസ് ഉയർത്തി സുപ്രീംകോടതി ഉത്തരവ് വന്നത്. ഇതോടെയാണ് ഒേട്ടറെ പേർക്ക് അലോട്ട്മെൻറ് ഉപേക്ഷിക്കേണ്ടിവന്നത്. നിലവിൽ ഇവർക്ക് പുനഃപ്രവേശനത്തിന് അനുമതിയില്ലായിരുന്നു. ഇതോടെയാണ് സർക്കാർ ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
