Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഒാൺലൈൻ പഠനത്തിന്​...

ഒാൺലൈൻ പഠനത്തിന്​ മലമുകളിലേക്ക്

text_fields
bookmark_border
akhila online class
cancel
camera_alt

നായയെയും കൂട്ടി കാടിനു നടുവിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന നഴ്‌സിങ്​ വിദ്യാർഥി അഖില

കൊ​ട്ടി​യൂ​ർ: മ​ല​യോ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ സി​ഗ്ന​ൽ കി​ട്ടാ​ൻ മ​ല​മു​ക​ളി​ലേ​ക്ക് ദു​രി​ത​മാ​ർ​ച്ച് ന​ട​ത്തു​ക​യാ​ണ് കു​ട്ടി​ക​ൾ.

കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. സി​ഗ്‌​ന​ൽ തേ​ടി കു​ന്നും മ​ല​യും ക​യ​റി അ​ല​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യി​ട്ടും ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി​ട്ടി​ല്ല. 70തി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലാ​യി 50ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​ല്ലാ​ത്ത​തു​കാ​ര​ണം പ​ഠ​നം മു​ട​ങ്ങു​ന്ന​ത്.

ഒ​ന്നാം ക്ലാ​സ് മു​ത​ൽ ന​ഴ്‌​സി​ങ് അ​ട​ക്ക​മു​ള്ള വി​വി​ധ ബി​രു​ദ കോ​ഴ്‌​സു​ക​ൾ വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ണ്ടി​വി​ടെ. ഇ​വ​ർ​ക്ക് സൂം, ​ഗൂ​ഗ്​​ൾ മീ​റ്റ് വ​ഴി ന​ട​ത്തു​ന്ന വി​വി​ധ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്ത് സി​ഗ്‌​ന​ൽ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ അ​വി​ടെ ഷെ​ഡ് നി​ർ​മി​ച്ച് ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​ണ് പ​ല​രും. വ​ന​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് പോ​യി​രു​ന്ന് ക്ലാ​സ് കൂ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്.

വ​ന​പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്ന പ​റ​മ്പു​ക​ളി​ൽ പാ​മ്പും മ​റ്റു ക്ഷു​ദ്ര​ജീ​വി​ക​ളു​മു​ള്ള​തി​നാ​ൽ വ​ള​ർ​ത്തു​നാ​യെ ഒ​പ്പം കൂ​ട്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.മാ​സം വ​ലി​യ തു​ക ന​ൽ​കി ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്​​ഷ​ൻ എ​ടു​ക്കാ​നാ​വി​ല്ലെ​ന്ന​തും ഇ​വ​രു​ടെ പ്ര​തി​സ​ന്ധി​യാ​ണ്. കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം സാ​ധ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
TAGS:online class Signal Error Kannur 
News Summary - students need to climb hill to get signal for online class
Next Story