ലഹരിക്കെതിരെ വിദ്യാർഥികളും യുവാക്കളും ജാഗരൂകരായിരിക്കണം- വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളും യുവാക്കളും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35ം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ.വി ആൻഡ് എച്ച്.എസ്.എസിൽ നടന്ന 'കൈകോർക്കാം യുവതക്കായ് ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി.
ലഹരിക്കെതിരെ പോരാട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹമൊന്നാകെ ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. വിദ്യാർഥികളിൽ ആരെങ്കിലും ലഹരിക്കടിമപ്പെട്ടാൽ ദുരഭിമാനം ഒഴിവാക്കി രക്ഷിതാവ് തന്റെ കുട്ടിയെ നേർവഴിക്ക് നയിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കെ.പി.ഒ.എ സംസ്ഥാന പ്രസിഡണ്ട് ആര്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സെമിനാറിൽ ജി. സ്റ്റീഫൻ എം.എൽ.എ മുഖ്യാതിഥിയായി. തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ ഡോ. ബി അരുൺകുമാർ, ഡോ. മനോജ് വെള്ളനാട്, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ഇന്ദുലേഖ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. രാജലക്ഷ്മി, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്. രാജശ്രീ, വി.എച്ച്.എസ് ഇ സ്കൂൾ പ്രിൻസിപ്പാൾ ആർ. ജയശ്രീ, സ്കൂൾ എച്ച്.എം. എൻ.ജെ. പ്രേംദേവാസ്, കെ. ബാലചന്ദ്രൻ നായർ, എസ്. രശ്മി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

