Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ രണ്ടാം...

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറിൽ വിദ്യാർഥി പ്രവേശനം തിങ്കളാഴ്​ച മുതൽ

text_fields
bookmark_border
പ്ലസ് വൺ രണ്ടാം അലോട്ട്മെൻറിൽ വിദ്യാർഥി പ്രവേശനം തിങ്കളാഴ്​ച മുതൽ
cancel

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്​മെൻറിൽ വിദ്യാർഥി പ്രവേശനം തിങ്കളാഴ്​ച രാവിലെ 10ന്​ ആരംഭിക്കും. അലോട്ട്​മെൻറ്​ രാവിലെ പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ ആറു വരെ വിദ്യാർഥികൾക്ക് സ്കൂളുകളിലെത്തി പ്രവേശനം നേടാം.

അലോട്ട്‌മെൻറ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെൻറ് ലഭിച്ചവർ അലോട്ട്‌മെൻറ് ലെറ്ററിലുള്ള തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിലെത്തണം. ഇവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

കഴിഞ്ഞ അലോട്ട്മെൻറിൽ താൽക്കാലിക അഡ്മിഷനെടുത്തവർ രണ്ടാം അലോട്ട്മെൻറിൽ മാറ്റമൊന്നുമില്ലെങ്കിൽ സ്ഥിരപ്രവേശനം നേടണം. ഓൺലൈനായും സ്കൂളിൽ നേരിട്ടും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്മെൻറിലും പരിഗണിക്കില്ല.

സ്‌പോർട്‌സ് േക്വാട്ട അലോട്ട്മെൻറിലും ഇതോടൊപ്പം പ്രവേശനം നേടാം. വെബ്സൈറ്റിലെ Candidate Login Sports ലെ Sports Results എന്ന ലിങ്കിലൂടെ വിവരങ്ങൾ ലഭിക്കും. തിങ്കൾ മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശനം. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അഡ്മിഷൻ ലഭിക്കാത്തവർക്കും രണ്ടാം അലോട്ട്മെൻറിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറിന് പുതിയ അപേക്ഷ സമർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OnePlus One Allotment
Next Story