സ്റ്റൈപ്പന്റോടെ കയർ ടെക്നോളജി ആർട്ടിസാൻ കോഴ്സ് പഠിക്കാം
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള കയർ ബോർഡിന്റെ ആറുമാസത്തെ കയർ ആർട്ടിസാൻ ഇൻ കയർ ടെക്നോളജി കോഴ്സ് പഠിക്കാം. ഒരു മാസത്തെ ഇന്റേൺഷിപ്പുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്റെ് ലഭിക്കും. ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
കോഴ്സ് സെപ്റ്റംബർ/ ഓക്ടോബർ മാസത്തിൽ ആരംഭിക്കും. പ്രവേശന യോഗ്യത: എഴുതാനും വായിക്കാനും അറിയണം. പ്രായം 18-50 വയസ്സ്. കയർ ഫാക്ടറീസ്/ കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്നവർക്ക് മുൻഗണന. 20 ശതമാനം സീറ്റുകൾ പട്ടികജാതി/ വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.
പരിശീലന കേന്ദ്രങ്ങൾ: 1. നാഷനൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ കലവൂർ, ആലപ്പുഴ (ഫോൺ: 0477-2258067). 2. റീജനൽ എക്സ്റ്റൻഷൻ സെന്റർ, കയർബോർഡ്, പിള്ളയാർപാട്ടി, തഞ്ചാവൂർ (ഫോൺ: 04362-264655). 3. റീജനൽ ഓഫിസ്, കയർബോർഡ്, രാജ്മുൺട്രി (ഫോൺ:0883-2420196).
ആലപ്പുഴ, തഞ്ചാവൂർ പരിശീലന കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്: www.coirboard.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

