Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ 20 വ്യാജ സർവകലാശാലകൾ; യു.ജി.സി പുറത്തുവിട്ട പട്ടിക

text_fields
bookmark_border
fake university 890789
cancel

രാജ്യത്തെ 20 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യു.ജി.സി. എട്ടും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നതാണെങ്കിൽ ഒന്ന് കേരളത്തിൽനിന്നുള്ളതാണ്. ഉത്തർ പ്രദേശിൽ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട് വീതവും കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോന്നും വ്യാജ സർവകലാശാലകളാണ്. ഇവയുടെ ബിരുദങ്ങൾ ഉന്നത പഠനത്തിനോ ജോലിക്കോ പരിഗണിക്കില്ലെന്ന് യു.ജി.സി വ്യക്തമാക്കി.

വ്യാജ സർവകലാശാലകൾ ഇവ

  • ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് (ഡൽഹി)
  • ദാര്യഗഞ്ച് കമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ് (ഡൽഹി)
  • യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി (ഡൽഹി)
  • എ.ഡി.ആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി (ഡൽഹി)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് (ഡൽഹി)
  • വിശ്വകർമ ഓപൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എം​േപ്ലായ്മെന്റ് (ഡൽഹി)
  • അധ്യാത്മിക് വിശ്വവിദ്യാലയ (ഡൽഹി)
  • ഗാന്ധി ഹിന്ദി വിദ്യാപീഠ് (യു.പി)
  • നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപതി (യു.പി)
  • നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി (യു.പി)
  • ഭാരതീയ ശിക്ഷ പരിഷദ് (യു.പി)
  • ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി (ആന്ധ്ര പ്രദേശ്)
  • ബൈബിൾ ഓപൺ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ (ആന്ധ്ര പ്രദേശ്)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ (പശ്ചിമ ബംഗാൾ)
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ ആൻഡ് റിസർച്ച് (പശ്ചിമ ബംഗാൾ)
  • സെന്റ് ജോൺസ് ​യൂനിവേഴ്സിറ്റി (കേരളം)
  • ബദഗാൻവി സർകാർ വേൾഡ് ഓപൺ യൂനിവേഴ്സിറ്റി എജുക്കേഷൻ സൊസൈറ്റി (കർണാടക),
  • രാജ അറബിക് യൂനിവേഴ്സിറ്റി (മഹാരാഷ്ട്ര),
  • ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജുക്കേഷൻ (പുതുച്ചേരി)

    വിശദ വിവരങ്ങൾക്ക് യു.ജി.സി വെബ്സൈറ്റ് സന്ദർശിക്കുക: https://www.ugc.gov.in/page/Fake-Universities.aspx
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State-wise list of Fake Universities as on September
Next Story