Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസംസ്ഥാന അധ്യാപക...

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; മൂന്നുപേർക്ക് ജോസഫ് മുണ്ടശ്ശേരി പുരസ്കാരം

text_fields
bookmark_border
സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; മൂന്നുപേർക്ക് ജോസഫ് മുണ്ടശ്ശേരി പുരസ്കാരം
cancel

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽ.പി, യു.പി, സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകരെ വീതവും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ രണ്ട് അധ്യാപകരെയുമാണ് 2021 -22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡിന് മൂന്ന് അധ്യാപകരും അർഹരായി.

പാഠ്യ -പാഠ്യേതര പ്രവർത്തനം പരിഗണിച്ചും മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറും എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി ഡയറക്ടർമാർ അംഗങ്ങളുമായ സമിതി അധ്യാപക അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അവാർഡുകൾ ഈ മാസം 16ന് ഉച്ചക്കുശേഷം മൂന്നിന് തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. പ്രഫ. ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

അവാർഡ് ജേതാക്കൾ,

എൽ.പി വിഭാഗം: എസ്.കെ. ആശ (പി.ഡി ടീച്ചർ, ഇടുക്കി കരിങ്കുന്നം ഗവ.എൽ.പി.എസ്), എസ്. ഷർമിള ദേവി (പ്രധാനാധ്യാപിക, തിരുവനന്തപുരം കരമന ഗവ. എസ്.എസ്.എൽ.പി.എസ്), സാബു പുല്ലാട്ട് (പ്രധാനാധ്യാപകൻ, പത്തനംതിട്ട വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി.എസ്), എം.പി. നജീറ (ഫുൾടൈം അറബിക് അധ്യാപിക, കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റ് യു.പി.എസ്), കൃഷ്ണകുമാർ പള്ളിയത്ത് (പി.ഡി ടീച്ചർ, കാസർകോട് ആരിക്കാടി ജി.ബി.എൽ.പി.എസ്).

യു.പി വിഭാഗം: വി.വി. മണികണ്ഠൻ (പി.ഡി ടീച്ചർ, മലപ്പുറം ചേന്നര വി.വി.യു.പി സ്കൂൾ), കെ. ശിവപ്രസാദ് (യു.പി.എസ്.ടി, മണ്ണാർക്കാട് കുണ്ടൂർക്കുന്ന് വി.പി.എ.യു.പി.എസ്), മുഹമ്മദ് ഇല്യാസ് കാവുങ്ങൽ (പി.ഡി ടീച്ചർ, മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്), എ.വി. സന്തോഷ് കുമാർ (യു.പി.എസ്.ടി, കാസർകോട് ഉദിനൂർ സെൻട്രൽ എ.യു.പി.എസ്), മിനി മാത്യു (പ്രധാനാധ്യാപിക, എറണാകുളം നോർത്ത് വാഴക്കുളം ജി.യു.പി.എസ്).

സെക്കൻഡറി വിഭാഗം: യു.സി. ശ്രീലത (പ്രധാനാധ്യാപിക, കോഴിക്കോട് മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), കെ.എസ്. സരസു (എച്ച്.എസ്.ടി, മാത്‌സ്, തൃശൂർ കുഴൂർ ജി.എച്ച്.എസ്), ജോൺസൺ ഐ (പ്രധാനാധ്യാപകൻ, ഇടുക്കി ചിന്നക്കനാൽ ഫാത്തിമ മാതാ എച്ച്.എസ്), സിസ്റ്റർ ജിജി പി. ജെയിംസ് (എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, സെന്റ് മേരീസ് ജി.എച്ച്.എസ് കാഞ്ഞിരപ്പള്ളി), ബി. സുബാഷ് (പ്രധാനാധ്യാപകൻ, ആലപ്പുഴ പോത്തപ്പള്ളി തെക്ക് കെ.കെ.കെ.വി.എം എച്ച്.എസ്.എസ്).

ഹയർ സെക്കൻഡറി വിഭാഗം: സീമാ കനകാമ്പരൻ (പ്രിൻസിപ്പൽ, ആലുവ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്), ടി.എസ്. ബീന (പ്രിൻസിപ്പൽ, തിരുവനന്തപുരം വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്), വി.എസ്. പ്രമോദ് (എച്ച്.എസ്.എസ്.ടി, എറണാകുളം നോർത്ത് പറവൂർ, എസ്.എൻ.വി സംസ്‌കൃതം ഹയർ സെക്കൻഡറി), കെ.എച്ച്. സാജൻ (പ്രിൻസിപ്പൽ, തൃശൂർ പെരിങ്ങോട്ടുകര ഗവ.എച്ച്.എസ്.എസ്), മാത്യു എൻ. കുര്യാക്കോസ് (പ്രിൻസിപ്പൽ, സെന്റ് തോമസ് എച്ച്. എസ്.എസ്. പാലാ).

വൊക്കേഷണൽ

ഹയർ സെക്കൻഡറി: എം.പി അബ്ദുൽ മജീദ് (നോൺ വൊക്കേഷണൽ ടീച്ചർ, റഹ്മാനിയ വി.എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്, മെഡിക്കൽ കോളജ്, കോഴിക്കോട്), പി.പി. നാരായണൻ നമ്പൂതിരി (പ്രിൻസിപ്പൽ, ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ്, കുറിച്ചിത്താനം, കോട്ടയം).

പ്രഫ. ജോസഫ് മുണ്ടശ്ശേരിസ്മാരക സാഹിത്യ അവാർഡ്

ജേതാക്കൾ: സർഗാത്മക സാഹിത്യം: ‘അടരുവാൻ വയ്യ’- കണിമോൾ (എച്ച്.എസ്.എസ്.ടി, അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ).

വൈജ്ഞാനിക സാഹിത്യം: ‘മലയാള സിനിമ -കാഴ്ചയുടെ ഋതുഭേദങ്ങൾ’- ഡോ. എം.ഡി. മനോജ് (എച്ച്.എസ്.എസ്.ടി, മലപ്പുറം മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ).

ബാലസാഹിത്യം: ‘സുമയ്യ’-തസ്മിൻ ഷിഹാബ് (എച്ച്.എസ്.എ, എറണാകുളം മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഗവ. എച്ച്.എസ്.എസ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State teachers award
News Summary - State teachers awards announced
Next Story