Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസം​സ്ഥാ​ന സ്കൂ​ൾ...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി​യാ​യി: കായികപ്രതിഭകൾക്ക് സൗകര്യമൊരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു -മന്ത്രി രാധാകൃഷ്ണൻ

text_fields
bookmark_border
State School art fest Inauguration
cancel
camera_alt

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോത്സവ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം

മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ന്നം​കു​ളം: അ​ഞ്ച് ദി​ന​ങ്ങ​ളി​ലാ​യി കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ന്ന 65ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ ന​ട​ത്തി​പ്പി​ന് സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യ കാ​യി​ക​പ്ര​തി​ഭ​ക​ൾ വ​ള​ർ​ന്ന​ത് സ്കൂ​ൾ കാ​യി​കോ​ത്സ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​സം​ഖ്യ​യി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തി​യി​ട്ടും കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്ക് ഭൗ​തി​ക​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ കേ​ന്ദ്രം പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, കാ​യി​ക​രം​ഗ​ത്ത് കേ​ര​ള​ത്തി​ന് വ​ലി​യ നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 20 വ​രെ ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫോ​ർ ബോ​യ്സി​ലാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം ന​ട​ക്കു​ക.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക് എ.​ഡി.​പി.​ഐ എം.​കെ. ഷൈ​ൻ മോ​ൻ സം​ഘാ​ട​ക​സ​മി​തി ഘ​ട​ന അ​വ​ത​രി​പ്പി​ച്ചു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​ആ​ർ. ബി​ന്ദു, കെ. ​രാ​ജ​ൻ, വി. ​അ​ബ്ദു​റ​ഹി​മാ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും തൃ​ശൂ​ർ ജി​ല്ല​യി​ലെ എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, വി​വി​ധ വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​മാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ​യെ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നാ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സി​നെ പ്ര​സി​ഡ​ന്റാ​യും അ​ക്കാ​ദ​മി​ക് എ.​ഡി.​പി.​ഐ എം.​കെ. ഷൈ​ൻ മോ​നെ വൈ​സ് പ്ര​സി​ഡ​ന്റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കാ​യി​ക​മേ​ള​യു​ടെ ന​ട​ത്തി​പ്പി​ന് 17 ഉ​പ​സ​മി​തി​ക്കും യോ​ഗം രൂ​പം ന​ൽ​കി.

ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വി​സ്, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, തൃ​ശൂ​ർ ഡി.​ഡി.​ഇ.​ഡി ഷാ​ജി മോ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ജു സി. ​ബേ​ബി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കാ​യി​ക വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ശേ​ഷം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘം കാ​യി​ക​വേ​ദി​യാ​യ സീ​നി​യ​ർ ഗ്രൗ​ണ്ട് സ​ന്ദ​ർ​ശി​ച്ചു. 20 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ജി​ല്ല​യി​ലേ​ക്ക് കാ​യി​കോ​ത്സ​വം വി​രു​ന്നെ​ത്തു​ന്ന​ത്. 98 ഇ​ന​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ളും, 350 ഒ​ഫി​ഷ്യ​ൽ​സും 200 എ​സ്കോ​ർ​ട്ടി​ങ് ഒ​ഫി​ഷ്യ​ൽ​സും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CenterOrganizing Committeesports talentsState School Sports FestivalMinister Radhakrishnan
News Summary - State School Sports Festival Organizing Committee: Center has failed to provide facilities for sports talents - Minister Radhakrishnan
Next Story