Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ്...

എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് തിരികെ നൽകാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം

text_fields
bookmark_border
എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് തിരികെ നൽകാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് നാഷണൽ മെഡിക്കൽ കമീഷൻ നിർദേശം നൽകി. നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് തികച്ച് വാങ്ങുന്നതിനെതിരെയാണ് നടപടി.

54 മാസമാണ് എം.ബി.ബി.എസ് കോഴ്സിന്‍റെ കാലയളവ്. എന്നാൽ നിലവിൽ ആറു മാസത്തെ അധിക ഫീസാണ് വിദ്യാർഥികളിൽ നിന്ന് മെഡിക്കൽ കോളജുകൾ ഈടാക്കി വരുന്നത്. ഇത്തരത്തിൽ അധിക ഫീസ് ഈടാക്കരുതെന്ന് നാഷണൽ മെഡിക്കൽ കമീഷൻ നിർദേശം നൽകിയിരുന്നെങ്കിലും സംസ്ഥാനം ഇത് നടപ്പിലാക്കിയിരുന്നില്ല.

കമീഷൻ ഉത്തരവ് നടപ്പിലാക്കത്തതിനെതിരെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘടന നാഷണൽ മെഡിക്കൽ കമീഷനെ സമീപിച്ചിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ഈടാക്കിയ പണം തിരികെ നൽകാൻ നിർദേശിച്ചിരിക്കുന്നത്. നിലവിൽ 3.50 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് കോളജുകൾ വിദ്യാർഥികളിൽ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSrefundMedical Education DepartmentLatest News
News Summary - State Medical Education Department directed to refund six months of additional fees collected from MBBS students
Next Story