Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്റ്റാ​ർ​ട്ട് പാ​ഡ്...

സ്റ്റാ​ർ​ട്ട് പാ​ഡ് ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി

text_fields
bookmark_border
സ്റ്റാ​ർ​ട്ട് പാ​ഡ് ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
cancel

കോ​ഴി​ക്കോ​ട് : പ്ല​സ്ടുവിനു മു​മ്പേ തൊ​ഴി​ൽ​പ​ര​മാ​യ അ​ഭി​രു​ചി ക​ണ്ടെ​ത്താ​ൻ വിദ്യാർഥികൾക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന 'സ്റ്റാ​ർ​ട്ട് പാ​ഡ് ' പ​ദ്ധ​തി​ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

മാ​ധ്യ​മ​വും കേ​ര​ള​ത്തി​ലെ മു​ൻ​നി​ര എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് സ്ഥാ​പ​ന​മാ​യ റെ​യ്സും ചേ​ർ​ന്നാ​ണ് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള പ​ദ്ധ​തി​യൊ​രു​ക്കി​യ​ത്. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ശാ​സ്ത്രീ​യ ക​രി​യ​ർ ഇ​ൻ​റ​റസ്റ്റ് ​സ്ക്രീ​നി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാം. സൈ​ക്കോ മെ​ട്രി​ക് ടെ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ ക​രി​യ​ർ ഇ​ൻ​റ​സ്റ്റ് ടെ​സ്റ്റ് വ​ഴി​യാ​ണ് താ​ൽ​പ​ര്യ നി​ർ​ണ​യം. പ്ര​ശ​സ്ത സൈ​ക്കോ​ള​ജി​സ്റ്റ്​ അ​മീ​ന സി​താ​ര നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ഴി​ക്കോ​ട് ആ​ബ്സ​ല്യൂ​ട്ട് മൈ​ൻ​ഡ്കൗ​ൺ​സ​ലി​ങ് ആ​ൻ​ഡ് സൈ​ക്കോ തെ​റ​പ്പി സെ​ൻ​റ​റാ​ണ് ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 200 രൂ​പ​. ടെ​സ്റ്റ് തീയതി​യും സ​മ​യ​വും റ​ജി​സ്ടേ​ഷ​ന്​ ശേ​ഷം മെ​യി​ൽ,എ​സ് എം ​എ​സ് മു​ഖേ​ന​ ല​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന്: http://www.madhyamam.com/startpad

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:start pad
News Summary - start pad registration starts
Next Story