എസ്.എസ്.സി: എട്ടിനകം മുൻഗണന അറിയിക്കണം
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി ) 2024 നവംബർ 18ന് നടത്തിയ കമ്പയിൻഡ് ഹയർസെക്കൻഡറി (10 + 2) ലെവൽ കമ്പ്യൂട്ടർ അധിഷ്ഠിത ടയർ -2 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾക്ക് അന്തിമ ഫലപ്രഖ്യാപനത്തിന് മുമ്പായി നിയമനം ലഭിക്കാനാഗ്രഹിക്കുന്ന തസ്തികകളും വകുപ്പുകളും ഉൾപ്പെടുത്തി ഓപ്ഷൻ-കം-പ്രിഫറൻസ് സമർപ്പിക്കാം. https://ssc.gov.inൽ അവരവരുടെ കാൻഡിഡേറ്റ് ലോഗിനിൽ ഫെബ്രുവരി എട്ട് രാത്രി 11.59 മണിവരെ ഇതിന് അവസരമുണ്ടെന്ന് എസ്.എസ്.സി അറിയിച്ചു.
ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർ അവർക്കനുയോജ്യമായി കണ്ടെത്തിയ തസ്തികകൾ ഉൾപ്പെടുത്തി മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഒഴിവുകൾ: കേന്ദ്രസർക്കാർ വകുപ്പുകളിലും മറ്റുമായി എൽ.ഡി.സി/ ജെ.എസ്.ഡബ്ല്യു/ അസിസ്റ്റന്റ് മുതലായ തസ്തികകളിൽ 3437 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

