Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി ‘സേ’...

എസ്​.എസ്​.എൽ.സി ‘സേ’ പരീക്ഷ ജൂൺ ഏഴ്​ മുതൽ

text_fields
bookmark_border
exam postponed
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ​സ്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്) ‘സേ’ ​പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ ജൂ​ൺ ഏ​ഴി​ന്​ തു​ട​ങ്ങി 14ന്​ ​അ​വ​സാ​നി​ക്കും. അ​പേ​ക്ഷ ഫോ​റം പ​രീ​ക്ഷാ​ഭ​വ​ന്‍റെ www.https://sslcexam.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടോ​പ്പം പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച ഗ്രേ​ഡ്​ വ്യ​ക്ത​മാ​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ പ്രി​ന്‍റൗ​ട്ടും 2023 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ കേ​ന്ദ്ര​ത്തി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ന് സ​മ​ർ​പ്പി​ക്ക​ണം. 2023 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ കേ​ന്ദ്ര​ത്തി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഓ​രോ വി​ഷ​യ​ത്തി​നും 100 രൂ​പ ക്ര​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ 25 വ​രെ അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ണ​മാ​യി ശേ​ഖ​രി​ച്ച്, ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലെ ചീ​ഫ് സൂ​പ്ര​ണ്ടി​ന് 26ന്​ ​വൈ​കീ​ട്ട് 4 മ​ണി​ക്ക്​ മു​മ്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ അ​പേ​ക്ഷ ഫോ​റം സ്വീ​ക​രി​ച്ച് 27ന്​ ​വൈ​കീ​ട്ട് അ​ഞ്ചി​ന്​ മു​മ്പാ​യി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഹാ​ൾ​ടി​ക്ക​റ്റ്​ ‘സേ’ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ ചീ​ഫ്​ സൂ​പ്ര​ണ്ടു​മാ​ർ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത്​ ജൂ​ൺ അ​ഞ്ചി​ന്​ മു​മ്പ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യ​ണം. പ​രീ​ക്ഷ ടൈം​ടേ​ബി​ൾ സ​ഹി​ത​മു​ള്ള വി​ജ്ഞാ​പ​നം പ​രീ​ക്ഷാ​ഭ​വ​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ (https://pareekshabhavan.kerala.gov.in/) ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcexamSSLC Say exam
News Summary - SSLC say exam from June 7
Next Story