എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം വൈകും; പ്ലസ് വൺ അലോട്ട്മെന്റ് നീട്ടണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തും.
പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകൾക്കുള്ള അവസരവുമുണ്ട്. ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എന്നാൽ, എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പുനഃപരിശോധന ഇന്നലെയാണ് ആരംഭിച്ചത്.
കാലവർഷക്കെടുതി കാരണം വടക്കൻ ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ പകുതിപോലും അധ്യാപകർ ആദ്യദിനത്തിൽ മൂല്യനിർണയത്തിന് എത്തിയിട്ടുമില്ല. മൂന്ന് ദിവസം കൊണ്ട് പുനർമൂല്യനിർണയം പൂർത്തിയാക്കാനും തുടർന്ന്, ഏതാനും ദിവസങ്ങൾകൊണ്ട് ഫലം തയാറാക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. ഫലം വൈകിയാൽ ഇതിന്റെ ഗുണം പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർഥികൾക്ക് ലഭിക്കില്ല.
ഈ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് എസ്.എസ്.എൽ.സി പുനഃപരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതു വരെ നീട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

