തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം മെയ് ആറ് മുതൽ അറിയാം. കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) തിങ്കളാഴ്ച രണ്ട് മണി മുതൽ മുതൽ www.results.kite.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഫലമറിയാനുള്ള സംവിധാനം ഒരുക്കി.
ഇതിന് പുറമേ സഫലം 2019 എന്ന ആപ്പിലൂടെയും ഫലമറിയാം. വ്യക്തിഗത ഫലങ്ങൾക്ക് പുറമേ സ്കൂൾ-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനവും സൈറ്റിലൂടെയും ആപ്പിലൂടെയും ലഭ്യമാക്കും. ഹയർ സെക്കൻഡറി-വൊക്കേഷൺൽ ഹയർ സെക്കൻഡറി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറക്ക് ഇതേ പോർട്ടലിൽ കാണാം.