പി.യു.സി ഫൈനൽ പരീക്ഷ മാർച്ച് ഒന്നിന്; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 20ന്
text_fieldsബംഗളൂരു: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പി.യു.സി ഫൈനൽ പരീക്ഷകളുടെ ടൈംടേബിൾ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പി.യു.സി ഫൈനൽ പരീക്ഷ മാർച്ച് ഒന്നു മുതൽ 20 വരെയും എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 21 മുതൽ ഏപ്രിൽ നാലുവരെയും നടക്കും.
പി.യു.സി പരീക്ഷയിൽ മാർച്ച് ഒന്നിന് കന്നട, അറബിക് മാർച്ച് മൂന്നിന് കണക്ക്, വിദ്യാഭ്യാസം, ലോജിക്, ബിസിനസ് സ്റ്റഡീസ് എന്നിവയും നടക്കും. മാർച്ച് നാല്: തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉർദു, സംസ്കൃതം, ഫ്രഞ്ച്. മാർച്ച് അഞ്ച്: പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. മാർച്ച് ഏഴ്: ചരിത്രം, ഭൗതികശാസ്ത്രം. മാർച്ച് എട്ട്: ഹിന്ദി. മാർച്ച് 10: ഓപ്ഷനൽ കന്നട, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്. മാർച്ച് 12: സൈക്കോളജി, കെമിസ്ട്രി, ബേസിക് മാത്സ്. മാർച്ച് 13: ഇക്കണോമിക്സ്. മാർച്ച് 15: ഇംഗ്ലീഷ്. മാർച്ച് 17: ഭൂമിശാസ്ത്രം, ജീവശാസ്ത്രം. മാർച്ച് 18: സോഷ്യോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്. മാർച്ച് 19: ഹിന്ദുസ്ഥാനി സംഗീതം, ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത്കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്.
എസ്.എസ്.എൽ.സി ടൈംടേബിൾ: മാർച്ച് 20: ഫസ്റ്റ് ലാംഗ്വേജ്- കന്നട, തെലുഗു, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്കൃതം. മാർച്ച് 22: സോഷ്യൽ സയൻസ്. മാർച്ച് 24: സെക്കൻഡ് ലാംഗ്വേജ് -ഇംഗ്ലീഷ്, കന്നട. മാർച്ച് 27: കണക്ക്, സോഷ്യോളജി. മാർച്ച് 29: തേർഡ് ലാംഗ്വേജ്- ഹിന്ദി, കന്നട, ഇംഗ്ലീഷ്, അറബിക്, ഉർദു, സംസ്കൃതം, കൊങ്കണി, തുളു. മാർച്ച് 29: ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ബ്യൂട്ടി ആൻഡ് വെൽനസ്, ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്വേർസ്. ഏപ്രിൽ ഒന്ന്: എലമന്റെസ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് -IV, പ്രോഗ്രാമിങ് ഇൻ എ.എൻ.എസ്.ഐ ‘സി’, ഇക്കണോമിക്സ്. ഏപ്രിൽ രണ്ട്: സയൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

