Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു: ചോദ്യപേപ്പർ മാതൃക പുറത്ത്: ഫോക്കസ്​ ഏരിയ മാത്രം പഠിച്ചാൽ എ പ്ലസില്ല

text_fields
bookmark_border
എസ്​.എസ്​.എൽ.സി, പ്ലസ്​ ടു: ചോദ്യപേപ്പർ മാതൃക പുറത്ത്:  ഫോക്കസ്​ ഏരിയ മാത്രം പഠിച്ചാൽ എ പ്ലസില്ല
cancel
'മാ​ധ്യ​മം' ക​ഴി​ഞ്ഞ 14ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത പൂ​ർ​ണ​മാ​യും ശ​രി​വെ​ക്കു​ന്ന​താ​ണ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​പേ​പ്പ​ർ മാ​തൃ​ക

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ​ക്ക്​ ഫോ​ക്ക​സ്​ ഏ​രി​യ സ​​​മ്പ്ര​ദാ​യം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ചോ​ദ്യ​പേ​പ്പ​ർ മാ​തൃ​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പു​റ​ത്തു​വി​ട്ടു. എ​സ്.​സി.​ഇ.​ആ​ർ.​ടി വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ വി​വി​ധ മാ​ർ​ക്കി​ലു​ള്ള ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ മാ​തൃ​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 'എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളി​ൽ ഇ​നി എ ​പ്ല​സ്​ എ​ളു​പ്പ​മ​ല്ല' എ​ന്ന ത​ല​ക്കെ​ട്ടി​ൽ 'മാ​ധ്യ​മം' ക​ഴി​ഞ്ഞ 14ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത പൂ​ർ​ണ​മാ​യും ശ​രി​വെ​ക്കു​ന്ന​താ​ണ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​പേ​പ്പ​ർ മാ​തൃ​ക. എ ​പ്ല​സ്​ ല​ഭി​ക്കാ​ൻ ഫോ​ക്ക​സ്​ ഏ​രി​യ മാ​ത്രം പ​ഠി​ച്ചാ​ൽ മ​തി​യാ​കി​ല്ലെ​ന്നും പാ​ഠ​ഭാ​ഗം പൂ​ർ​ണ​മാ​യും പ​ഠി​ക്ക​ണ​മെ​ന്നും ചോ​ദ്യ​​പേ​പ്പ​ർ മാ​തൃ​ക സ​ഹി​തം പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ചോ​ദ്യ​പേ​പ്പ​ർ മാ​തൃ​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ചോ​ദ്യ​​പേ​പ്പ​ർ പാ​റ്റേ​ൺ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ എ​സ്.​സി.​ഇ.​ആ​ർ.​ടി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

60 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ്​ പ​രീ​ക്ഷ​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന (ഫോ​ക്ക​സ്​ ഏ​രി​യ) മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ച​ത്. ഇ​തി​ൽ​നി​ന്ന്​ പ​രീ​ക്ഷ​യി​ൽ 70 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ചോ​ദ്യ​പേ​പ്പ​റി​ൽ 50 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ൾ ചോ​യ്​​സ് ആ​യി എ​ഴു​താ​ൻ അ​ധി​ക​മാ​യി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

50 ​ശ​ത​മാ​നം ചോ​യ്​​സ്​ വ​രു​ന്ന​തോ​ടെ പ​ര​മാ​വ​ധി മാ​ർ​ക്കി​ന്​ ഉ​ത്ത​ര​മെ​ഴു​താ​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ നി​ന്നു​ത​ന്നെ വ​രു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ചോ​ദ്യ​​പേ​പ്പ​ർ മാ​തൃ​ക പു​റ​ത്തു​വ​ന്ന​തോ​ടെ 70 ശ​ത​മാ​നം മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ​നി​ന്നും​ 30 ശ​ത​മാ​നം മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഇ​തി​ന്​ പു​റ​ത്തു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​യി. ഇ​തു​പ്ര​കാ​രം 80 മാ​ർ​ക്കി​ന്​ ഉ​ത്ത​ര​മെ​ഴു​തേ​ണ്ട ചോ​ദ്യ​പേ​പ്പ​റി​ൽ ചോ​യ്​​സ്​ ഉ​ൾ​പ്പെ​ടെ 120 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​മു​ണ്ടാ​കു​മെ​ങ്കി​ലും ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ​നി​ന്ന്​ 56 മാ​ർ​ക്കി​ന്​ മാ​ത്ര​മേ ഉ​ത്ത​ര​മെ​ഴു​താ​നാ​കൂ.

40 മാ​ർ​ക്കി​​ന്‍റെ ചോ​ദ്യ​പേ​പ്പ​റി​ൽ 60 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​മു​ണ്ടാ​കു​മെ​ങ്കി​ലും 28 മാ​ർ​ക്കി​നാ​യി​രി​ക്കും ഫോ​ക്ക​സ്​ ഏ​രി​യ ചോ​ദ്യ​ങ്ങ​ൾ. 60 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​പേ​പ്പ​റി​ൽ 90 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​മു​ണ്ടാ​കു​മെ​ങ്കി​ലും 42 മാ​ർ​ക്കി​നാ​യി​രി​ക്കും ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ നി​ന്നു​ള്ള ചോ​ദ്യം.

ക​ഴി​ഞ്ഞ വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച​ത്​ പ്ല​സ്​ വ​ൺ, ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ൽ വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ഫോ​ക്ക​സ്​ ഏ​രി​യ ചോ​ദ്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCplus two examAplus
News Summary - SSLC, PLUS TWO: Question Paper Sample Out
Next Story