Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപത്ത്​, പ്ലസ്​ടു...

പത്ത്​, പ്ലസ്​ടു പരീക്ഷകൾ നടത്താൻ കേന്ദ്ര അനുമതി

text_fields
bookmark_border
Exam-260819.jpg
cancel
camera_altRepresentational image

ന്യൂഡൽഹി: നിബന്ധനകളോടെ രാജ്യത്ത്​ പത്ത്​, പ്ലസ്​ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി. വിദ്യാർഥികളുടെ അക്കാദമിക്​ താൽപ്പര്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അനുമതിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അറിയിച്ചു. ലോക്​ഡൗൺ കാരണം വിവിധ സംസ്​ഥാന വിദ്യാഭ്യാസ ബോർഡുകൾ, സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ തുടങ്ങിയവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചിരുന്നത്​. പുതുക്കിയ പരീക്ഷ തീയതി അതാത്​ ബോർഡുകൾക്ക്​ തീരുമാനിക്കാമെന്ന്​ കേന്ദ്രം അറിയിച്ചു.

നിബന്ധനകൾ: 
കണ്ടെയ്​ൻമ​​െൻറ്​ സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല.
വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ മാസ്​ക്​ ധരിക്കണം.
സാമൂഹിക അകലം പാലിക്കണം. 

പരീക്ഷകേന്ദ്രങ്ങളിൽ തെർമൽ സ്​ക്രീനിങ്​, സാനിറ്റൈസർ എന്നിവ ഒരുക്കണം. 
പരീക്ഷ ആവശ്യാർഥം സർക്കാറുകൾക്ക്​ പ്രത്യേക ബസുകൾ ഏർപ്പെടുത്താവുന്നതാണ്​. 

കേരളത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാണ്​ തീരുമാനിച്ചിട്ടുള്ളത്​. നേരത്തെ മേയ്​ 26ന്​ തുടങ്ങുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ബുധനാഴ്​ച ചേർന്ന മന്ത്രിസഭ യോഗം തീയതി മാറ്റുകയായിരുന്നു.

ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ ജൂ​ലൈ ഒ​ന്നു​ മു​ത​ൽ 15 വ​രെ നടത്താൻ​ തീരുമാനിച്ചിട്ടുണ്ട്​​. വം​ശീ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് വ​ട​ക്കു-​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​ മാ​ത്ര​മാ​ണ് 10ാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ക്കാ​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examCBSESSLCplus twoICSE
News Summary - sslc, plus two exams can conduct
Next Story