
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷതീയതികള്‍ മാറ്റില്ല; സിലബസ് വെട്ടിച്ചുരുക്കില്ല –മന്ത്രി രവീന്ദ്രനാഥ്
text_fieldsതിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷതീയതി മാറ്റില്ലെന്നും സിലബസ് ചുരുക്കില്ലെന്നും മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. കോവിഡ് കാലത്ത് പുതിയ രീതിയിലാണ് പരീക്ഷ. കുട്ടിക്ക് എന്ത് അറിയില്ല എന്നതിെനക്കാളപ്പുറം കുട്ടിക്ക് എന്തറിയാം എന്ന സമീപനമാണ് സ്വീകരിക്കുന്നത്.
പുതിയ പരീക്ഷാരീതിയിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും. കുട്ടിക്ക് താൽപര്യമുള്ള എത്ര ചോദ്യത്തിന് വേണമെങ്കിലും ഉത്തരം എഴുതാം. പരീക്ഷക്ക് ചോദ്യങ്ങൾ വരുന്ന ഒാരോ അധ്യായത്തിലും പ്രധാന ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ ഭാഗത്തുനിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ. മോഡൽ പരീക്ഷ ഉണ്ടാവും. വിദ്യാർഥി സൗഹൃദ പരീക്ഷ ആയിരിക്കും നടത്തുക. മാർച്ച് 17 മുതൽ 30 വരെ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
