Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷകൾക്ക്​ തുടക്കം

text_fields
bookmark_border
എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷകൾക്ക്​ തുടക്കം
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക്​ ബു​ധ​നാ​ഴ്​​ച തു​ട​ക്ക​മാ​യി. ​
എ​സ്.​എ​സ്.​എ​ൽ.​സി​യി​ൽ ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട്​​ ഒ​ന്ന്​ മ​ല​യാ​ളം/ അ​റ​ബി​ക്​/ സം​സ്​​കൃ​തം/ ഉ​ർ​ദു/ ത​മി​ഴ്​/ ക​ന്ന​ട വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ദ്യ പ​രീ​ക്ഷ. ചോ​ദ്യ​ങ്ങ​ൾ പൊ​തു​വെ എ​ളു​പ്പ​മാ​യി​രു​ന്നെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. 4.41 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 

വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ സം​ബ​ന്ധി​​ച്ച അ​ഭി​പ്രാ​യ​മാ​രാ​യാ​ൻ പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ കൂ​ടി​യാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ കെ.​വി. മോ​ഹ​ൻ​കു​മാ​ർ പ​ട്ടം ഗ​വ. ഗേ​ൾ​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ​ത്തി. പ​രീ​ക്ഷ എ​ളു​പ്പ​മാ​യി​രു​ന്നെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ ​മ​തി​യാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും ഉ​ന്ന​യി​ച്ചു. 

തി​രു​വ​ന​ന്ത​പു​രം മാ​റാ​നെ​ല്ലൂ​ർ ഡി.​വി.​എം.​എ​ൻ.​എ​ൻ.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ 1.45ന്​ ​പ​ക​രം ര​ണ്ടു​മ​ണി​ക്കാ​ണ്​ ചോ​ദ്യ​േ​പ​പ്പ​ർ വി​ത​ര​ണം ചെ​യ്​​ത​തെ​ന്ന്​ പ​രാ​തി ഉ​യ​ർ​ന്നു. ഇ​വി​ടെ മൂ​ന്ന്​ ക്ലാ​സ്​ മു​റി​ക​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ വൈ​കി​യാ​ണ്​ എ​ത്തി​ച്ച​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. 1.45ന്​ ​ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി​യ​ശേ​ഷം 15 മി​നി​റ്റ്​ ചോ​ദ്യ​ങ്ങ​ൾ വാ​യി​ച്ച്​ ത​യാ​റാ​കാ​നു​ള്ള ‘കൂ​ൾ ഒാ​ഫ്​ ടൈം’ ​ആ​ണ്. ഇൗ ​സ​മ​യ​മാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഡി.​ഇ.​ഒ​ക്ക്​ പ​രാ​തി ന​ൽ​കി.   

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബു​ധ​നാ​ഴ്​​ച ഹി​സ്​​റ്റ​റി/ ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി/ ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്​/ ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വി​സ്​ ടെ​ക്​​നോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ. 

ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ സോ​ഷ്യ​ൽ വ​ർ​ക്​/ ബ​യോ​ള​ജി/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ. ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ 3.79 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ​െറ​ഗു​ല​റാ​യും 69685 പേ​ർ സ്​​കോ​ൾ കേ​ര​ള വ​ഴി​യും എ​ഴു​തു​ന്നു​ണ്ട്. 

3.72 ല​ക്ഷം പേ​ർ െറ​ഗു​ല​റാ​യും 69971 പേ​ർ സ്​​കോ​ൾ കേ​ര​ള വ​ഴി​യും ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യും എ​ഴു​തു​ന്നു​ണ്ട്. 60,248 പേ​രാ​ണ്​ ഒ​ന്നും ര​ണ്ടും വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. വേ​ന​ൽ ചൂ​ട്​ ക​ന​ത്ത​തി​നാ​ൽ പ​രീ​ക്ഷാ ഹാ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കു​ടി​വെ​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. 
ഉ​ത്ത​ര​േ​പ​പ്പ​റു​ക​ൾ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കു​ന്ന ദി​വ​സം ത​ന്നെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക്​ അ​യ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

വി​ദൂ​ര​സ്​​ഥ​ല​ങ്ങ​ളി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന സ്​​കൂ​ളു​ക​ൾ​ക്ക്​ ഉ​ത്ത​ര​േ​പ​പ്പ​റു​ക​ൾ അ​യ​ക്കാ​ൻ തൊ​ട്ട​ടു​ത്ത​ദി​വ​സം വ​രെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. 

Show Full Article
TAGS:SSLC higher secondary exams Career and Education News 
Web Title - sslc, higher secondary exams starts career and education news
Next Story