എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റെക്കോഡ് വിജയം

  • ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ ജില്ല മലപ്പുറം

10:03 AM
30/06/2020
Exam-sslc

തിരുവനന്തപുരം: സംസ്​ഥാനത്തെ എസ്​.എസ്​.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 0.71 ശതമാനം കൂടുതലാണ്. 96.11യിരുന്നു 2019ലെ വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.ആർ ചേംബറിൽ വെച്ചാണ് ഫലം​ പ്രഖ്യാപിച്ചത്.

എല്ലാ വിഷയങ്ങൾക്കും 41,906 പേർ എപ്ലസ് നേടി. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു. 2019ൽ 37,334 പേർക്കാണ് എപ്ലസ് ലഭിച്ചത്. റഗുലർ വിഭാഗത്തിൽ 4,22,092 പേർ പരീക്ഷ എഴുതിയതിൽ 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ 1770 പേരിൽ 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.61 ആണ് വിജയ ശതമാനം.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ ജില്ല മലപ്പുറം. 2736 പേർക്ക് എ പ്ലസ് നേടി. 1837 സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.

ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ട (99.71%). ഏറ്റവും കുറവ് വയനാട് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%). ഏറ്റവും കുറവ് വയനാട് (95.04%). സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

പരീക്ഷഫലം അറിയാൻ

https://results.kite.kerala.gov.in/

http://keralaresults.nic.in/

https://sslcexam.kerala.gov.in/

http://keralapareekshabhavan.in/

http://www.prd.kerala.gov.in/

http://www.sietkerala.gov.in/

മുകളിൽ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളിലും കൈറ്റിന്‍റെ വെബ്‍സൈറ്റിലും പരീക്ഷാഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പി.ആർ.ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.

മാര്‍ച്ച് പത്തിനാണ് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൗണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്.

Loading...
COMMENTS