എസ്.എസ്.എൽ.സി എ പ്ലസുകാരുടെ എണ്ണം കുത്തനെ കുറഞ്ഞു; ഇത്തവണ 30,514 വിദ്യാർഥികൾക്ക് മാത്രം
text_fieldsതിരുവനന്തപുരം: എസ്.എസ്.എസ്.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്. 2025നെ അപേക്ഷിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളും എണ്ണം പകുതിയായി കുറഞ്ഞു. 30514 വിദ്യാർഥികൾക്കാണ് ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞവർഷം 61,449 ആയിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം.
പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. മുൻ ചോദ്യമാതൃകകൾ ഇല്ലാത്തതിനാൽ കുട്ടികളിൽ ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. പുതിയ മാറ്റം അധ്യാപകരിലും ആശങ്കകളുണ്ടാക്കിയിരുന്നു.
എ പ്ലസ് എണ്ണത്തിൽ മാത്രമല്ല, എ ഗ്രേഡിലും വൻ കുറവുണ്ടായിട്ടുണ്ട്. 53,686 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിന് മുകളിലോ ലഭിച്ചത്. 2025ൽ ഇത് 95,790 ആയിരുന്നു.
4,14,290 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് ഇടരിക്കോട് സ്കുളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 2030 വിദ്യാർഥികൾ ഇവിടെ പരീക്ഷ എഴുതി. 1513 വിദ്യാർഥികൾ പരീക്ഷ എഴുതിയ പി.പി.എം.എച്ച്.എസ്.എസ് കോട്ടൂക്കരയാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ രണ്ടാമത്തെ സ്കൂൾ.
2105 സ്കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്. 767 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. 930 എയ്ഡഡ് സ്കൂളുകളും 408 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

