എസ്.എസ്.എൽ.സി; തെരഞ്ഞെടുത്തെഴുതാൻ 25 ശതമാനം അധികം ചോദ്യങ്ങൾ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യേപപ്പറിൽ ഇത്തവണ വിദ്യാർഥികൾക്ക് തെരഞ്ഞെടുത്തെഴുതാൻ 25 ശതമാനം അധികം ചോദ്യങ്ങൾ.
കഴിഞ്ഞവർഷം വരെ ചുരുക്കം വിഷയങ്ങളിൽ മാത്രമുണ്ടായിരുന്ന ഇൗ ആനുകൂല്യം ഇൗ വർഷം മുതൽ എല്ലാ വിഷയങ്ങൾക്കും നടപ്പാക്കും.
വിദ്യാർഥികളുടെ മാനസിക സമ്മർദം കുറക്കാനും ശരാശരി നിലവാരത്തിലുള്ള വിദ്യാർഥികൾക്ക് കൂടുതൽ സ്കോർ ചെയ്യാനും ലക്ഷ്യമിട്ടാണ് ചോദ്യപേപ്പറിൽ മാറ്റം കൊണ്ടുവരുന്നതെന്ന് പരീക്ഷാ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു.
ഒാരോ പാർട്ടിലും ഉത്തരമെഴുതേണ്ട നിശ്ചിത എണ്ണം ചോദ്യങ്ങളേക്കാൾ 25 ശതമാനം അധികം ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽനിന്ന് വിദ്യാർഥിക്ക് അറിയാവുന്ന ചോദ്യം തെരഞ്ഞെടുത്ത് ഉത്തരമെഴുതാം.
ചോദ്യേപപ്പറുകളിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ഇത്തവണ മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒാരോ വിഷയങ്ങൾക്കും എട്ട് സെറ്റ് ചോദ്യങ്ങളാണ് തയാറാക്കിയത്. അതിൽനിന്നുള്ള ഒന്നായിരിക്കും പരീക്ഷക്ക് ഉപയോഗിക്കുക.
കഴിഞ്ഞ വർഷം വരെ നാല് സെറ്റ് ചോദ്യങ്ങളായിരുന്നു തയാറാക്കിയിരുന്നത്. ഇതിൽ ഒന്ന് മോഡൽ പരീക്ഷക്ക് ഉപയോഗിക്കും. അവശേഷിക്കുന്ന മൂന്നിൽ ഒന്ന് എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യമായി വരുന്നതു പരിഗണിച്ചാണ് ഇത്തവണ എട്ട് സെറ്റ് ചോദ്യങ്ങൾ തയാറാക്കുന്നത്.
ചോദ്യം തയാറാക്കുന്ന നാല് സെറ്റർമാർ ഇത്തവണ രണ്ട് സെറ്റ് വീതം ചോദ്യങ്ങൾ തയാറാക്കിനൽകിയിട്ടുണ്ട്. ഇത്തവണ ചോദ്യം തയാറാക്കിയവരിൽ നാലിൽ മൂന്നുപേരും ഹൈസ്കൂളിൽ ബന്ധപ്പെട്ട വിഷയം പഠിപ്പിക്കുന്ന അധ്യാപകരാണ്. ഒരാൾ ഹയർ സെക്കൻഡറി അധ്യാപകനുമാണ്.
കഴിഞ്ഞവർഷം വരെ ഹയർ സെക്കൻഡറി അധ്യാപകരായിരുന്നു ചോദ്യങ്ങൾ തയാറാക്കിയിരുന്നത്. വിദ്യാർഥികളെ വലക്കുന്നതും പാഠഭാഗത്തിൽനിന്ന് പുറത്തുനിന്നുള്ളതുമായ ചോദ്യങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ഇൗ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്.
വേനൽച്ചൂട് ശക്തിപ്പെട്ട സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പരീക്ഷാ ഹാളിൽ തന്നെ കുടിവെള്ള സൗകര്യം ലഭ്യമാക്കുമെന്നും പരീക്ഷാ കമീഷണർ പറഞ്ഞു.
മൂല്യനിർണയം കഴിഞ്ഞ് ഒരാഴ്ചകൊണ്ട് ഫലം
തിരുവനന്തപുരം: മൂല്യനിർണയം പൂർത്തിയായി ഒരാഴ്ചകൊണ്ട് എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനാകുമെന്ന് പരീക്ഷാ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു.
ഏപ്രിൽ അഞ്ച് മുതൽ 20 വരെ 14 ദിവസങ്ങളിലായി 54 കേന്ദ്രങ്ങളിലാണ് മൂല്യനിർണയം. മൂല്യനിർണയം പൂർത്തിയായി ഒരാഴ്ചകൊണ്ട് ഫലം പ്രസിദ്ധീകരിക്കാം. സർക്കാർ തീരുമാനിക്കുന്ന തീയതിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഒാരോ ദിവസവും മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് ഒാൺലൈനായി സ്കോർ പരീക്ഷാഭവെൻറ സെർവറിലേക്ക് അപ്ലോഡ് ചെയ്യും. ഇതനുസരിച്ച് ടാബുലേഷൻ ജോലികൾ ആരംഭിക്കും.
മൂല്യനിർണയം പൂർത്തിയായി ഒരാഴ്ചക്കകം ടാബുലേഷനും പരിശോധനയും പൂർത്തിയാക്കാൻ കഴിയും. മൂല്യനിർണയത്തിന് ആധാരമാക്കുന്ന സ്കീം തയാറാക്കുന്നതിനുള്ള ക്യാമ്പുകൾ ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ നടക്കും.
ഏറ്റവും കൂടുതൽ പേർ എടരിക്കോട് സ്കൂളിൽ
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളിലാണ് ഇത്തവണ ഏറ്റവും കൂടുതൽ പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്-2,422 പേർ. കുറവ് കോഴിക്കോട് ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസിലാണ്-രണ്ട് കുട്ടികൾ മാത്രം. മാർച്ച് 28 വരെ നടക്കുന്ന പരീക്ഷക്ക് ആകെ കേന്ദ്രങ്ങൾ 2,935 ആണ്. 4,41,103 (എസ്.എസ്.എൽ.സി), 9,25,580 (ഹയർസെക്കൻഡറി), 60,248 (വി.എച്ച്.എസ്.ഇ).
ഹയർസെക്കൻഡറി :ആകെ പരീക്ഷ കേന്ദ്രങ്ങൾ - 2,076 (കേരളം, ലക്ഷദ്വീപ്, മാഹി, ഗൾഫ് ഉൾപ്പെടെ). ഒന്നാം വർഷ ഹയർസെക്കൻഡറി െറഗുലർ- 3,79,819 വിദ്യാർഥികൾ.സ്കോൾ കേരള (പഴയ ഒാപൺ സ്കൂൾ) വഴി-69,685 പേർ. രണ്ടാം വർഷ ഹയർസെക്കൻഡറി െറഗുലർ- 3,72,736 വിദ്യാർഥികൾ.സ്കോൾ കേരള വഴി -69,971 പേർ. കമ്പാർട്ട്മെൻറലായി പരീക്ഷക്ക് ഹാജരാകുന്നവർ-33,369 പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.