എസ്.എസ്.എൽ.സി പരീക്ഷ; ആദ്യ ദിനം എത്താതിരുന്നത് അഞ്ച് വിദ്യാർഥികൾ
text_fieldsപാലക്കാട്: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. 193 കേന്ദ്രങ്ങളിലായി 40,324 പത്താം ക്ലാസ് വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അഞ്ച് വിദ്യാർഥികൾ തിങ്കളാഴ്ച ഹാജരായില്ല.
എസ്.എസ്.എൽ.സിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് പരുതൂർ എച്ച്.എസ് പള്ളിപ്പുറം സ്കൂളിലാണ് -961 കുട്ടികൾ. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് ഷൊർണൂർ ജി.എച്ച്.എസ്.എസിലാണ് -10 പേർ. ആകെ 20,456 ആൺകുട്ടികളും 19,868 പെൺകുട്ടികളുമാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്. വേനൽച്ചൂട് കണക്കിലെടുത്ത് ക്ലാസ് മുറികളിൽ കുടിവെള്ളവും ഫാൻ സൗകര്യവും ഒരുക്കിയിരുന്നു. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ 144 സ്കൂളുകളിലായി 40,809 കുട്ടികളാണ് എഴുതുന്നത്. ഇതിൽ 35,306 പേർ റഗുലർ പഠനം നടത്തുന്നവരാണ്. 5503 പേർ ഓപൺ വിഭാഗക്കാരാണ്. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന 26,697 പേരിൽ 23,479 പേർ റഗുലറായും 3,218 പേർ ഓപണായും പഠനം പൂർത്തിയാക്കിയവരാണ്. 65 സർക്കാർ സ്കൂളുകൾ, 65 എയ്ഡഡ് സ്കൂളുകൾ, 14 അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിലായാണ് പ്ലസ് ടു പരീക്ഷ നടക്കുന്നത്. പ്ലസ് വണ്ണുകാർക്കുള്ള പരീക്ഷ വ്യാഴാഴ്ച തുടങ്ങും. 29ന് അവസാനിക്കും. 37,067 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. 32,237 കുട്ടികൾ റഗുലർ വിഭാഗത്തിലും 4828 പേർ ഓപൺ വിഭാഗത്തിലുമാണ് പഠനം നടത്തുന്നത്.
പത്താം ക്ലാസുകാർക്ക് രാവിലെയും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഉച്ചക്കുമാണ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

