എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ആദ്യം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ 2026 മാർച്ച് ആദ്യവാരത്തിൽ നടത്തും. ഇന്നലെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിലാണ് പരീക്ഷാസമയം നിശ്ചയിച്ചത്. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 30 വരെയായി നടക്കും. എസ്.എസ്.എൽ.സി പരീക്ഷയും ഈ സമയത്ത് തന്നെയാണ് നടത്തുക. രണ്ട് പരീക്ഷകളുടെയും ഫലം മേയിൽ പ്രസിദ്ധീകരിക്കും.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡി മോഡൽ പരീക്ഷകൾ ഫെബ്രുവരിയിൽ നടത്തും. പാദവാർഷിക പരീക്ഷ ആഗസ്റ്റ് 20 മുതൽ 29 വരെയും അർധവാർഷിക പരീക്ഷ ഡിസംബർ 11 മുതൽ 18 വരെയും നടക്കും. നേരത്തെയെടുത്ത തീരുമാന പ്രകാരം മതിയായ അധ്യയന സമയം ഉറപ്പാക്കാൻ ഹൈസ്കൂൾ വിഭാഗത്തിന് ആറ് ശനിയാഴ്ചകളും യു.പി വിഭാഗത്തിന് രണ്ട് ശനിയാഴ്ചകളും പ്രവൃത്തി ദിനമാണ്. ജൂലൈ 26 (യു.പി, ഹൈസ്കൂൾ പ്രവൃത്തിദിനം), ആഗസ്റ്റ് 16 (ഹൈസ്കൂൾ), ഒക്ടോബർ 4 (ഹൈസ്കൂൾ), 25 (യു.പി, ഹൈസ്കൂൾ), 2026 ജനുവരി 3, 31 (ഹൈസ്കൂൾ) എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തിദിനമായി വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.