Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എസ്.സി റി​ക്രൂട്ട്മെന്റ്; ഡൽഹി, കേന്ദ്ര സായുധ പൊലീസ് സേനകളിൽ സബ് -ഇൻസ്​പെക്ടർ

text_fields
bookmark_border
ഒഴിവുകൾ 1871 അവസാന തീയതി സെപ്റ്റംബർ 30
എസ്.എസ്.സി റി​ക്രൂട്ട്മെന്റ്; ഡൽഹി, കേന്ദ്ര സായുധ പൊലീസ് സേനകളിൽ സബ് -ഇൻസ്​പെക്ടർ
cancel

ഡൽഹി, കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ സബ് ഇൻസ്​പെക്ടർമാരെ തിരഞ്ഞെടുക്കുന്നു. ജനറൽ ഡ്യൂട്ടി, എക്സിക്യൂട്ടിവ്, ഫയർ വിഭാഗങ്ങളിലായി ആകെ 1871 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 35,400-1,12,400 രൂപ. (ഗ്രൂപ് ബി/ സി- നോൺ ഗെസറ്റഡ്). പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. നിശ്ചിത ഒഴിവുകൾ ഒ.ബി.സി, പട്ടികജാതി/ വർഗം, ഇ.ഡബ്ല്യു.എസ്, വിമുക്ത ഭടന്മാർ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. അവസാന തീയതി സെപ്റ്റംബർ 30.

സേനകളും ഒഴിവുകളും

എസ്.ഐ (എക്സിക്യൂട്ടിവ്): ഡൽഹി പൊലീസ്- പുരുഷന്മാർ (ഓപൺ 184, വിമുക്ത ഭടന്മാർ -21), വനിതകൾ -112.

എസ്.ഐ (ജനറൽ ഡ്യൂട്ടി): സി.ആർ.പി.എഫ് -പുരുഷന്മാർ 225, വനിതകൾ -29 (മൊത്തം -254), ബി.എസ്.എഫ്-435/22 (457), ഐ.ടി.ബി.പി-159/28 (187), സി.ഐ.എസ്.എഫ് -200/50 (250), എസ്.എസ്.ബി -154/18 (172).

എസ്.ഐ (ഫയർ): സി.ഐ.എസ്.എഫ്- പുരുഷന്മാർ -234.

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം (എന്നാൽ, സബ് ഇൻസ്​പെക്ടർ (ഫയർ) തസ്തികക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ശാസ്ത്ര ബിരുദമെടുത്തവർക്കാണ് അവസരം. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽസ്, കെമിക്കൽ, മൈനിങ്, എയ്റോനോട്ടിക്കൽ, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ അംഗീകൃത ത്രിവത്സര ഡിപ്ലോമ/ ബി.ഇ/ ബി.ടെക്/ എം.ടെക് യോഗ്യതയുള്ളവരെയും പരിഗണിക്കും).

ഡൽഹി പൊലീസിൽ എസ്.ഐ: പുരുഷന്മാർക്ക് പ്രാബല്യത്തിലുള്ള എൽ.എം.വി മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

പ്രായപരിധി: 1.8.2026ൽ 20-25 വയസ്സ്. എന്നാൽ, എസ്.ഐ ഫയർ തസ്തികക്ക് 18-30 വയസ്സ്. പട്ടികജാതി/ വർഗക്കാർക്ക് 5 വർഷവും ഒ.ബി.സിക്ക് 3 വർഷവും വിമുക്ത ഭടന്മാർക്കും വിധവകൾക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി, വിമുക്ത ഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, വിസ, മാസ്റ്റർ കാർഡ്, റുപേ ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടക്കാം.

പരീക്ഷാകേന്ദ്രം: കമ്പ്യൂട്ടർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, തൃശൂർ, എറണാകുളം. ലക്ഷദ്വീപിൽ കവരത്തി.

വിശദ വിവരങ്ങൾ: https://ssc.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SSC Recruitment
Next Story