Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightശ്രീ​നാ​രാ​യ​ണ ഗു​രു...

ശ്രീ​നാ​രാ​യ​ണ ഗു​രു ഒാപൺ സർവകലാശാല: പി.ജി കോഴ്​സുകൾ കുറവ്​; വിദ്യാർഥികൾ പ്രതിസന്ധിയിലാകും

text_fields
bookmark_border
Sree Narayana Guru Open University
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി ശ്രീ​നാ​രാ​യ​ണ ഗു​രു ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്​ മ​തി​യാ​യ കോ​ഴ്​​സു​ക​ളി​ല്ലാ​തെ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ല​വി​ൽ 12 ബി​രു​ദ​ കോ​ഴ്​​സു​ക​ളും 13 പി.​ജി കോ​ഴ്​​സു​ക​ളു​മാ​ണ്​ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ കീ​ഴി​ൽ ന​ട​ത്തു​ന്ന​ത്. കാ​ലി​ക്ക​റ്റി​ൽ 14 ബി​രു​ദ കോ​ഴ്​​സു​ക​ളും 12 പി.​ജി കോ​ഴ്​​സു​ക​ളു​മാ​ണു​ള്ള​ത്.

എ​ന്നാ​ൽ 12 ബി​രു​ദ കോ​ഴ്​​സു​ക​ളും അ​ഞ്ച്​ പി.​ജി കോ​ഴ്​​സു​ക​ളു​മാ​യാ​ണ്​ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​നാ​വ​സ​രം നി​ർ​ത്ത​ലാ​ക്കു​േ​മ്പാ​ൾ അ​വി​ടെ​യു​ള്ള കോ​ഴ്​​സു​ക​ൾ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഇൗ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ ബി​രു​ദ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ ​കു​ട്ടി​ക​ൾ​ക്ക്​ നി​ശ്​​ചി​ത വി​ഷ​യ​ത്തി​ൽ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി.​ജി കോ​ഴ്​​സി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​സ്​​റ്റ​റി, സേ​ാ​ഷ്യോ​ള​ജി, കൊ​മേ​ഴ്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല പി.​ജി കോ​ഴ്​​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ കാ​ലി​ക്ക​റ്റ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ കീ​ഴി​ലാ​യി ഇ​ക്ക​ണോ​മി​ക്​​സ്, അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്​​റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, സം​സ്​​കൃ​തം, സോ​ഷ്യോ​ള​ജി, കൊ​മേ​ഴ്​​സ്, എം.​എ​സ്​​സി മാ​ത്​​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, എം.​എ​ൽ.​െ​എ.​എ​സ്​​സി, എം.​എ​സ്​​സി മാ​ത്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം.​ബി.​എ കോ​ഴ്​​സു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ത്​ അ​ഞ്ച്​ ​േകാ​ഴ്​​സു​ക​ളി​ലേ​ക്ക്​ ചു​രു​ങ്ങു​േ​മ്പാ​ൾ മ​റ്റ്​ കോ​ഴ്​​സു​ക​ൾ​ക്കാ​യി കു​ട്ടി​ക​ൾ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

കാ​ലി​ക്ക​റ്റി​ൽ ബി​രു​ദ​ത​ല​ത്തി​ൽ ബി.​എ അ​റ​ബി​ക്, ബി.​എ അ​ഫ്​​ദ​ലു​ൽ ഉ​ല​മ കോ​ഴ്​​സു​ക​ൾ വെ​വ്വേ​റെ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ൽ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​എ അ​റ​ബി​ക്​ കോ​ഴ്​​സ്​ മാ​ത്ര​മാ​ണു​ള്ള​ത്. കാ​ലി​ക്ക​റ്റി​ൽ കോ​ഴ്​​സ്​ തു​ട​രാ​നാ​യി​ല്ലെ​ങ്കി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അ​ഫ്​​ദ​ലു​ൽ ഉ​ല​മ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​യി​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Guru Open University
News Summary - Sree Narayana Guru Open University: Fewer PG courses
Next Story