ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാല: ആദ്യ പി.ജി ബാച്ച് ഫലം പ്രഖ്യാപിച്ചു
text_fieldsകൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ ആദ്യ പി.ജി ബാച്ചിന്റെ അന്തിമ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എം.എ ഇംഗ്ലീഷ്, എം.എ മലയാളം കോഴ്സുകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. എല്ലാ സെമസ്റ്റർ പരീക്ഷകളും വിജയകരമായി പൂർത്തിയാക്കിയ 873 പഠിതാക്കൾ ഉപരിപഠനത്തിനർഹരായി.
എം.എ മലയാളത്തിന് 603 പേർ പരീക്ഷ എഴുതിയതിൽ 510 പേർ വിജയിച്ചു. 84.57 ആണ് വിജയ ശതമാനം. എം.എ ഇംഗ്ലീഷിന് 489 പേർ പരീക്ഷ എഴുതിയതിൽ 363 പേർ വിജയിച്ചു. വിജയ ശതമാനം -74.23.
ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് ഗവ. കോളജ് മലപ്പുറം, എസ്.എൻ.ജി. എസ് പട്ടാമ്പി എന്നീ പഠന കേന്ദ്രങ്ങളിൽ നിന്നുമാണ്. പഠന കേന്ദ്രങ്ങളിൽ എം.എ ഇംഗ്ലീഷിന് ഏറ്റവും മികച്ച വിജയശതമാനം കൈവരിച്ചത് കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജും(86 ശതമാനം), എം.എ മലയാളത്തിന് പട്ടാമ്പി എസ്.എൻ.ജി.എസ് കോളജും (92 ശതമാനം) ആണ്. 14ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സർവകലാശാല സെനറ്റ് യോഗത്തിന്റെ അംഗീകാരത്തിന് വിധേയമായി വിജയികൾക്ക് ബിരുദദാനം നടത്തുമെന്ന് വൈസ് ചാൻസലർ പ്രഫ.ഡോ. വി.പി. ജഗതിരാജ് അറിയിച്ചു. പരീക്ഷ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in വെബ്സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പിക്കും പുനർമൂല്യനിർണയത്തിനും നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ erp.sgou.ac.in ലെ ലേണർ ഡാഷ് ബോർഡ് വഴി സമർപ്പിക്കാം. അവസാന തിയതി: ഫെബ്രുവരി 25.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

