കുസാറ്റില്‍ വിവിധ വകുപ്പുകളില്‍ സ്പോട്ട് അഡ്മിഷന്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇലക്ട്രോണിക്സ് വകുപ്പില്‍ എം.എസ്സി ഇലക്ട്രോണിക്സ് സയന്‍സ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ ഏഴിന് രാവിലെ 10ന് വകുപ്പ് ഒാഫിസില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് 0484- 2862321 നമ്പറുമായി ബന്ധപ്പെടണം.
ഗണിതശാസ്ത്ര വകുപ്പിലെ എം.എസ്സി മാത്തമാറ്റിക്സ് കോഴ്സില്‍ പട്ടികജാതി, പട്ടികവര്‍ഗം, ജനറല്‍ ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്് ഏഴിന് രാവിലെ 9.30ന് വകുപ്പ് ഓഫിസില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് 0484- 2862462 നമ്പറില്‍ ബന്ധപ്പെടാം.
സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ എം.എസ്സി ഫോറന്‍സിക് സയന്‍സ് കോഴ്സിലേക്ക് ജൂലൈ ആറിന് രാവിലെ 9.30ന് സ്പോട്ട് അഡ്മിഷന് നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം.
സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ എം.എഫ്.എസ്സി സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്, എം.എസ്സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടക്കും. ക്യാറ്റ് റാങ്ക്് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർക്ക് ആറിന് എറണാകുളം ലേക്സൈഡ് കാമ്പസിലെ വകുപ്പില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് 0484- 2863711 നമ്പറിലോ sif@cusat.ac.in ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പ് നടത്തുന്ന എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആറിന് സ്പോട്ട് അഡ്മിഷന് നടക്കും.
സ്പോട്ട് അഡ്മിഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ അഡ്മിഷന് പോര്‍ട്ടലായ admissions.cusat.ac.inല്‍ ലഭ്യമാണ്.

