കുസാറ്റിൽ വിവിധ കോഴ്സിൽ സ്പോട്ട് അഡ്മിഷന്
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻറഗ്രേറ്റഡ് എം.എസ്സി (സയന്‍സ്) ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 15നും ബി.ടെക്/ഇൻറഗ്രേറ്റഡ് എം.എസ്സി (ഫോട്ടോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്) കോഴ്സിലേക്കുള്ള സ്പോട്ട്് അഡ്മിഷന് 17നും നടക്കും.
ബി.ടെക്/ഇൻറഗ്രേറ്റഡ് എം.എസ്സി (ഫോട്ടോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷനുള്ള രജിസ്ട്രേഷന് 15ന് നടക്കും. ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷന് ക്യാറ്റ് -21 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ക്ക് അവരുടെ ലോഗിന്‍ പേജിലെ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാം. രണ്ടാമത്തെ സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. ഫോണ്‍: 0484-2577100.
അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പില്‍ എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സില്‍ ഒഴിവുള്ള പട്ടിക ജാതി/പട്ടിക വര്‍ഗ, ജനറല്‍, ടി.ജി, പി.എച്ച്.സി, ഐ.എന്‍.ടി സീറ്റുകളിലേക്ക് 16ന് രാവിലെ 10ന് സ്പോട്ട്് അഡ്മിഷന് നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വകുപ്പ് ഓഫിസില്‍ ഹാജരാകണം. പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗക്കാരുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയും പരിഗണിക്കും. ഫോണ്‍: 0484-2576030.
പോളിമര്‍ സയന്‍സ് ആൻഡ്് റബര്‍ ടെക്നോളജി വകുപ്പില്‍ എം.ടെക് പോളിമര്‍ ടെക്നോളജി കോഴ്്സില് ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്്് സ്പോട്ട്് അഡ്മിഷന് നടത്തും. 15ന് രാവിലെ 10ന് വകുപ്പ്് ഓഫിസില്‍ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

