Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2023 7:47 AM IST Updated On
date_range 17 Sept 2023 7:47 AM ISTമീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്
text_fieldsbookmark_border
കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിഡിയോ എഡിറ്റിങ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സെപ്റ്റംബർ 19ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 34,500 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
പരിധി 30 വയസ്സ്. പട്ടികജാതി/വർഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. വിശദവിവരങ്ങള്‍ക്ക്: 0484 2422275, 9447607073.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

