കുസാറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ 19ന്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കെ.എം സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ ബി.ടെക് മറൈൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്‍റേഷൻ വകുപ്പിൽ എം.ടെക് ഇൻസ്ട്രുമെന്‍റേഷൻ ടെക്‌നോളജി, ഇന്‍റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്‌സിൽ എം.ടെക് ഒപ്‌ടോ ഇലക്ട്രോണിക്‌സ് ആൻഡ് ലേസർ ടെക്‌നോളജി, അറ്റ്‌മോസ്‌ഫെറിക് സയൻസസ് വകുപ്പിൽ എം.ടെക് അറ്റ്‌മോസ്‌ഫെറിക് സയൻസസ്, ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ എം.ടെക് ഓഷ്യൻ ടെക്നോളജി എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 19ന് അതതു വകുപ്പു ഓഫിസുകളിൽ നടത്തും.
കെ.എം സ്കൂളിലും ഇൻസ്ട്രുമെന്‍റേഷൻ വകുപ്പിലും രാവിലെ പത്തിനും സ്കൂൾ ഓഫ് ഫോട്ടോണിക്‌സിലും അറ്റ്‌മോസ്‌ഫെറിക് സയൻസസിലും രാവിലെ 10.30നും ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ രാവിലെ 11നുമാണ് സ്‌പോട്ട് അഡ്മിഷൻ.ജനറൽ ഷിപ്പിങ് ഡയറക്ടറേറ്റിന്‍റെ പുതിയ മാർഗനിർദേശ പ്രകാരം ഐ.എം.യു-സി.ഇ.ടി പരീക്ഷ എഴുതാത്തവർക്കും ബി.ടെക് മറൈൻ എൻജിനീയറിങ് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എം.ടെക് ഒപ്‌ടോ ഇലക്ട്രോണിക്‌സ് കോഴ്‌സിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും എം.ടെക് ഇൻസ്ട്രുമെന്‍റേഷൻ കോഴ്‌സിൽ കെ.എസ്.സി വിഭാഗത്തിലുമാണ് സീറ്റൊഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് കുസാറ്റ് അഡ്മിഷൻ വെബ്‌സൈറ്റ് https://admissions.cusat.ac.in/ സന്ദർശിക്കുക.
കുസാറ്റിൽ വിദേശഭാഷ കോഴ്‌സുകളിൽ സീറ്റൊഴിവ്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പിൽ സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ജർമൻ, ഫ്രഞ്ച്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ഓൺലൈൻ സായാഹ്ന കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 6282167298. ഇ-മെയിൽ: defl@cusat.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

