കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബി.വോക് ഇൻ 'ബിസിനസ് പ്രോസസ് ആൻഡ് േഡറ്റ അനലിറ്റിക്സ്' കോഴ്സിൽ പൊതുവിഭാഗം ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പ് കെട്ടിടത്തിൽ ഡി.ഡി.യു കൗശൽ കേന്ദ്രയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു.
എം.എസ്സി (ഇലക്ട്രോണിക് സയൻസ്) കോഴ്സിൽ ഒഴിവുള്ള എസ്.സി (2), എൻ.ആർ.ഐ (3) സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ https://forms.gle/YgrfQVvJxMZm2G986 മുഖേന രേഖകൾ സഹിതം 16ന് രാവിലെ ഒമ്പതിനു മുമ്പ് അപേക്ഷിക്കണം. എസ്.സി വിഭാഗക്കാരുടെ അഭാവത്തിൽ ഒ.ഇ.സി പ്രവേശനം നൽകും. ഫോൺ: 0484-2862321.

