കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
text_fieldsകളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി നടത്തുന്ന ബി.ടെക് സ്കൂൾ ഓഫ് എൻജിനീയറിങ് (സി.ഇ, സി.എസ്, ഇ.സി, ഇ.ഇ, ഐ.ടി.എം.ഇ, എസ്.എഫ്), ഷിപ് ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ (ബി.ടെക്), പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി (ബി.ടെക്), ഇന്റഗ്രേറ്റഡ് എം.എസ്സി (അഞ്ച് വർഷം), ഫോട്ടോണിക്സ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ ആൻഡ് ഡി.എസ്) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ അഞ്ചിന് നടത്തും.
ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട, താൽപര്യമുള്ള വിദ്യാർഥികൾ കുസാറ്റ് സെമിനാർ കോംപ്ലക്സിൽ മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ ഒമ്പതുമുതൽ 10 വരെ. എസ്.സി /എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in/

