സ്പോര്‍ട്സ് േക്വാട്ട പ്രവേശനം: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകൾ, മെഡിക്കല്‍ കോളജുകൾ, ആയുര്‍വേദ കോളജുകൾ, ഹോമിയോപതിക് കോളജുകൾ, അഗ്രികള്‍ചറല്‍ കോളജുകള്‍ എന്നിവയില്‍ കായിക താരങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2018ലെ പ്രഫഷനല്‍ ഡിഗ്രി കോഴ്സ് പ്രോസ്പെക്ടസ് പ്രകാരം എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമീഷണര്‍ പുറപ്പെടുവിച്ച പ്രോസ്പെക്ടസിലെ അഞ്ച്, രണ്ട്, 16 (പേജ് 10) ആൻഡ് അനക്സര്‍ XVIII (ii) (പേജ് 91, 92, 93) പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾക്കേ അപേക്ഷിക്കാനാകൂ. എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായികനേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം.
2016-17, 2017-18 സാമ്പത്തികവര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാംസ്ഥാനമാണ് കുറഞ്ഞ യോഗ്യത. ഈ വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് രംഗത്ത് പ്രാവീണ്യംതെളിയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ സ്പോര്‍ട്സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണന ക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന് സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്പോര്‍ട്സ്) സാക്ഷ്യപ്പെടുത്തണം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിലായിരിക്കും മാര്‍ക്ക് നിശ്ചയിക്കുക.
എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമീഷണര്‍ പുറപ്പെടുവിച്ച പ്രോസ്പെക്ടസില്‍ പ്രതിപാദിച്ച വിദ്യാഭ്യാസയോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷ മാത്രമേ സ്പോര്‍ട്സ് േക്വാട്ട പ്രവേശനത്തിനും പരിഗണിക്കൂ.
മാര്‍ച്ച് 31 വൈകീട്ട് അഞ്ചാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി. വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിൽ, തിരുവനന്തപുരം -1. ഫോൺ: 0471 2330167, 2331546.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.