വിദ്യാർഥികൾക്ക് പ്രത്യേക സ്കൂൾ ആരോഗ്യപദ്ധതി -മന്ത്രി
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെ സമഗ്ര ആരോഗ്യപുരോഗതിയും ക്ഷേമവും ലക്ഷ്യമിട്ട് നൂതന സ്കൂൾ ആരോഗ്യപദ്ധതി രൂപവത്കരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
ഇതിലൂടെ കുട്ടികളുടെ ആരോഗ്യ സ്ക്രീനിങ്, ശാരീരിക-മാനസിക-സാമൂഹിക-ആരോഗ്യമേഖലകളിൽ വിശദമായ ബോധവത്കരണം, സ്വഭാവ രൂപവത്കരണം, അയൺ ഗുളിക, വിരനിർമാർജന ഗുളിക, സാനിട്ടറി നാപ്കിൻ തുടങ്ങിയവ നൽകൽ, ഇലക്ട്രോണിക് ആരോഗ്യ രേഖകൾ തയാറാക്കൽ, പ്രഥമ ശുശ്രൂഷ നൈപുണ്യം അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകൽ തുടങ്ങി അഞ്ച് പ്രധാനമേഖലകൾ ഉൾപ്പെടുന്ന വിശദ പരിപാടികൾ ചേർത്താണ് പ്രത്യേക പദ്ധതി രൂപവത്കരിക്കുക മന്ത്രി നിയമസഭയിൽ അറിയിച്ചു.