നിപ്മറിൽ സ്പെഷൽ എജുക്കേഷൻ ഡിപ്ലോമ കോഴ്സ്
text_fieldsഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മർ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്പെഷൽ സ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര സ്പെഷൽ എജുക്കേഷൻ ഡിപ്ലോമ, മൾട്ടിപ്ൾ ഡിസെബിലിറ്റി, ഇന്റലക്ച്വൽ ആൻഡ് ഡെവലപ്മെന്റൽ ഡിസെബിലിറ്റീസ് (IDD) എന്നീ കോഴ്സുകളിലേക്ക് ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ പ്ലസ് ടു/ വി.എച്ച്.എസ്.സി അഥവാ തത്തുല്യ യോഗ്യത വേണം. ആർ.സി.ഐ നിർദേശിച്ച മാതൃകയിലുള്ള അപേക്ഷ www.nipmr.org.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക്: 9498306022, 8281430859.

