പണമില്ലാത്തതുകൊണ്ട് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; സഹപാഠികൾ ബിരുദം ഏറ്റു വാങ്ങുന്ന വേദിക്കു മുന്നിൽ കാഴ്ചക്കാരിയായി നിന്ന് ഒരു പെൺകുട്ടി
text_fieldsവർഷങ്ങൾ കഠിന പ്രയത്നം നടത്തി വിജയിക്കുന്ന ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ് ബിരുദ ദാന ചടങ്ങ്. എന്നാൽ പണമില്ലാത്തതുമൂലം സ്വന്തം ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ വിദ്യാർഥിനിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഡിജിറ്റൽ ക്രിയേറ്ററായ റാഷിക ഫസാലിക്കാണ് ബിരുദദാന ചടങ്ങിന് നൽകാൻ പണം ഇല്ലാത്തതിനാൽ ആൾക്കൂട്ടത്തിൽ കാഴ്ചക്കാരിയായി നിൽക്കേണ്ട ദുരവസ്ഥ ഉണ്ടായത്. 32000 രൂപയാണ് ചടങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത്.
റാഷിക തന്നെയാെണ് ഇത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതും. ഈ ചടങ്ങിനെക്കാൾ പ്രധാനമാണ് ഈ മാസം അതിജീവിക്കാനുള്ള പണം കണ്ടെത്തുക എന്നാണ് പെൺകുട്ടി വിഡിയോയിൽ പറയുന്നത്. എന്നാൽ തനിക്ക് മറ്റുള്ളവരെ പോലെ കോട്ടൊക്കെ ധരിച്ച് വേദിയിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് റാഷിത പറഞ്ഞു.
ഇത് റാഷിദയുടെ ജീവിതത്തിലെ മധുരവും കയ്പും നിറഞ്ഞ അനുഭവമായിരിക്കുമെന്നാണ് വിഡിയോക്ക് താഴെ ഒരാൾ കുറിച്ചത്. എന്നാൽ തന്‍റെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ പിന്തുണച്ച സുഹൃത്തുക്കളെ അവരുടെ നേട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്ന് റാഷിത പറഞ്ഞു.
ആരുടെയും സഹായമില്ലാതെ തന്‍റെ കുഞ്ഞിനെയും നോക്കി ജോലി ചെയ്ത് മികച്ച മാർക്കോടെയാണ് താൻ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽമീഡിയയിൽ വിഡിയോ കണ്ടവർ റാഷിതക്ക് അഭിനന്ദനവുമായി എത്തി ഒപ്പം അവർക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

