എസ്.എൻ ഓപ്പൺ സർവകലാശാല: യു.ജി/പി.ജി പ്രവേശനം തുടങ്ങി
text_fieldsകോട്ടയം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ 2025 യു.ജി/പി.ജി അഡ്മിഷൻ ആരംഭിച്ചതായി വൈസ് ചാൻസലർ പ്രഫ. ഡോ.വി.പി. ജഗതി രാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 10 വരെ ഓൺലൈൻ ആയി www.ayou.ac.in ലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. 29 യു.ജി/പി.ജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ കൂടി സർവകലാശാല ഈ അധ്യയന വർഷം ആരംഭിക്കും. ഈ കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭിച്ചു. അഞ്ചു മേഖലാ കേന്ദ്രങ്ങളുടെ പരിധിയിലായി കേരളത്തിൽ 45 പഠനകേന്ദ്രങ്ങളുണ്ട്. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നതാണ് ഓപ്പൺ സർവകലാശാലയുടെ പ്രത്യേകത. പ്രവേശനത്തിന് ടി.സി നിർബന്ധമല്ല. മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

