Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജവഹർ നവോദയ...

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാംക്ലാസ്​ ​ പ്രവേശനം

text_fields
bookmark_border
ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാംക്ലാസ്​ ​ പ്രവേശനം
cancel

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാംക്ലാസ്​ പ്രവേശനത്തിന്​ അപേക്ഷിക്കാം. ഗ്രാമീണ വിദ്യാർഥികൾക്ക്​ ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസം സൗജന്യമായി നൽകുകയാണ്​ നവോദയ വിദ്യാലയങ്ങളുടെ ലക്ഷ്യം.

റസിഡൻഷ്യൽ സ്​കൂൾ ആയതിനാൽ കാമ്പസിലെ ഹോസ്​റ്റലിൽ താമസിച്ച്​ പഠിക്കണം. ഭക്ഷണം, താമസം, യൂനിഫോം, പുസ്​തകം ഉൾപ്പെടെയെല്ലാം സൗജന്യമായിരിക്കും. ഇന്ത്യയിലാകെ 661 നവോദയ വിദ്യാലയങ്ങളുണ്ട്​. ആറാംക്ലാസിൽ പരമാവധി 80 വിദ്യാർഥികൾക്കാണ്​ പ്രവേശനം.

കേരളത്തിൽ പതിനാല്​ ജില്ലകളിലും ഒാരോ ​നവോദയ വിദ്യാലയമുണ്ട്​. ലക്ഷദ്വീപിലും ഒരെണ്ണമുണ്ട്​. ജില്ല തലത്തിലാണ്​ സ്​കൂൾ സ്​ഥാപിച്ചിട്ടുള്ളത്​. കേന്ദ്ര സർക്കാറിന്​ കീഴിൽ സി.ബി.എസ്​.സി അഫ്​ലിയേഷനോടെയാണ്​ പ്രവർത്തനം. 12ാം ക്ലാസുവരെ തുടർപഠന സൗകര്യമുണ്ട്​. വിശദവിവരങ്ങളടങ്ങിയ പ്രവേശനവിജ്ഞാപനം www.navodaya.gov.in ൽ ലഭ്യമാണ്​.

ആറാംക്ലാസ്​ പ്രവേശനത്തിന്​ അപേക്ഷ ഒാൺലൈനായി ഡിസംബർ 15നകം സമർപ്പിക്കണം. അപേക്ഷാ ഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്​.

പ്രവേശന യോഗ്യത: നവോദയ വിദ്യാലയമുള്ള ജില്ലകളിലെ അംഗീകൃത സ്​കൂളുകളിൽ 2020-21 അധ്യയന വർഷം അഞ്ചാംക്ലാസിൽ പഠിക്കുന്നവർക്ക്​ അപേക്ഷിക്കാം. അതത്​ ജില്ലയിലേക്കാണ്​ അപേക്ഷിക്കേണ്ടത്​. അപേക്ഷകർ 2008 മേയ്​ ഒന്നിനും 2012 ഏപ്രിൽ 30നും മധ്യേ ജനിച്ചവരാകണം.

75 ശതമാനം സീറ്റുകളിലും ഗ്രാമീണ സ്​കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കാണ്​ പ്രവേശനം. 1/3 സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവെച്ചിട്ടുണ്ട്​. ഒ.ബി.സി / എസ്​.സി / എസ്​.ടി / ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക്​ സീറ്റുകളിൽസംവരണാനുകൂല്യം ലഭിക്കുന്നു.

സെലക്​ഷൻ ടെസ്​റ്റ്​: ആറാംക്ലാസ്​ സെലക്​ഷൻ ടെസ്​റ്റ്​ ഏപ്രിൽ 10 ശനിയാഴ്​ച രാവിലെ 11.30 മുതൽ ഉച്ചക്ക്​ 1.30 വരെ നടത്തും. മെൻറൽ എബിലിറ്റി​ ടെസ്​റ്റ്​, അരിത്തമെറ്റിക്​സ്​ ടെസ്​റ്റ്​, പ്രിൻറ്​വേഡ്​ ടെസ്​റ്റ്​ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഒബ്​ജക്ടിവ്​ മാതൃകയിൽ 80 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിനാണ്​ പരീക്ഷ. മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട എന്നീ ഭാഷകളിൽ ചോദ്യ​േപപ്പറുണ്ടാകും. പരീക്ഷ കേന്ദ്രം അഡ്​മിറ്റ്​ കാർഡിലുണ്ടാകും. ടെസ്​റ്റിൽ മികവ്​ പുലർത്തുന്നവർക്കാണ്​ പ്രവേശം.

നവോദയ വിദ്യാലയങ്ങളിൽ പ്ലസ്​ടു പഠനം പൂർത്തിയാക്കുന്നവർക്ക്​ ജെ.ഇ.ഇ മെയിൻ, നീറ്റ്​ ഉൾപ്പെടെയുള്ള ദേശീയ തല പ്രവേശന പരീക്ഷകളിൽ പ​െങ്കടുക്കാവുന്നതാണ്​. കൂടുതൽ വിവരങ്ങൾക്ക്​ www.navodaya.gov.in ൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navodaya schoolJawahar Navodaya Vidyalaya
Next Story