സിക്കിം സർക്കാർ പ്ലസ്ടു പഠനകേന്ദ്രം ദോഹയിൽ
text_fieldsദോഹ: പ്രായഭേദമെന്യേ എല്ലാവർക്കും ഓൺലൈനായി പരീക്ഷ എഴുതാൻ സാധിക്കുന്ന സിക്കിം സർക്കാറിന്റെ ബോർഡ് ഓഫ് ഓപൺ സ്കൂൾ ആൻഡ് സ്കിൽ എജുക്കേഷൻ (ബോസ്) സെക്കൻഡറി, സീനിയർ സെക്കൻഡറിയുടെ (എസ്.എസ്.എൽ.സി/പ്ലസ് ടു) ഔദ്യോഗിക സെന്റർ ദോഹയിൽ ആരംഭിച്ചു.സഹാറ ഗ്രൂപ്പിന്റെ എജുക്കേഷൻ വിഭാഗമായ സഹാറ ഇന്റർനാഷനൽ എജുക്കേഷൻ കൺസൽട്ടൻസിക്ക് കീഴിലാണ് സൗകര്യമൊരുക്കുന്നത്.ഇന്ത്യയിലെ യു.ജി.സി, യു.പി.എസ്.സി, കേരള പി.എസ്.സി, ഖത്തർ കോൺസുലേറ്റ്, മറ്റു വിദേശ രാജ്യങ്ങളിലെ എംബസികൾ, യൂനിവേഴ്സിറ്റികൾ എന്നിവയുടെ അംഗീകാരത്തിന് പുറമെ വേൾഡ് എജുക്കേഷനൽ സർവിസിന്റെ അംഗീകാരവും ബോർഡിനുണ്ട്.ഓൺലൈനായി പ്രവേശനം നേടാനും പഠിക്കാനും അസൈൻമെന്റ് സമർപ്പിക്കാനും പരീക്ഷ എഴുതാനും പറ്റുമെന്നതാണ് ബോസിന്റെ പ്രത്യേകത. മലയാളം ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കാം. സയൻസ് വിഷയം എടുക്കുന്നവർക്ക് പ്രാക്ടിക്കൽ വർക്ക് ചെയ്യാനുള്ള അവസരവും നൽകുന്നുണ്ട്.വർഷത്തിൽ രണ്ടു തവണയാണ് പ്രവേശനം. ഇപ്പോൾ കോഴ്സ് തുടങ്ങുന്നവർക്ക് ഒക്ടോബറിൽ പരീക്ഷ എഴുതാം. പത്താം ക്ലാസ് പൂർത്തിയാക്കാത്തവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. പ്ലസ്ടു പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് തുടർപഠന അവസരവും നടത്താവുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +974 3121 4000 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.