ജാമിഅ പ്രവേശന പ്രക്രിയയിൽ ക്രമക്കേടെന്ന് എസ്.എഫ്.ഐ: നിഷേധവുമായി അധികൃതർ
text_fieldsജാമിഅ മില്ലിയ സർവകലാശാല
ന്യൂഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി എസ്.എഫ്.ഐ. സ്പോട്ട് അഡ്മിഷനിലും സംവരണ നയങ്ങൾ നടപ്പാക്കുന്നതിലും സുതാര്യതയില്ലെന്നാണ് ആരോപണം. യോഗ്യതയുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നുവെന്നും റാങ്കിൽ താഴെയുള്ളവർക്കും യോഗ്യത ഇല്ലാത്തവർക്കും അഡ്മിഷൻ നൽകുന്നുവെന്നുമാണ് എസ്.എഫ്.ഐയുടെ ജാമിയ മില്ലിയ യൂനിറ്റ് ആരോപിക്കുന്നത്.
സ്പോട്ട് അഡ്മിഷൻ നടത്തുന്ന രീതിയിൽ എസ്.എഫ്.ഐ ആശങ്ക പ്രകടിപ്പിച്ചു. ഓരോ പ്രോഗ്രാമിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം, വെയിറ്റിങ് ലിസ്റ്റ്, ഒഴിവുകൾ നികത്തുന്ന മാനദണ്ഡങ്ങൾ മുതലായ കാര്യങ്ങൾ സർവകലാശാല വെളിപ്പെടുത്തുന്നില്ല. ജമ്മു -കശ്മീർ സംവരണം വിശദീകരണമില്ലാതെ റദ്ദാക്കി. സംവരണം ഔദാര്യമല്ല, അത് പ്രാതിനിധ്യവും സാമൂഹിക നീതിയുമാണ്. അത് പിൻവലിക്കുകയോ റദ്ദാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുന്നത് പരസ്യമായി വിശദീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജാമിയ രജിസ്ട്രാറുടെ നിയമനത്തെയും സംഘടന ചോദ്യം ചെയ്തു. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളഞ്ഞ സർവകലാശാല അധികൃതർ അഡ്മിഷൻ പ്രക്രിയ തികച്ചും സുതാര്യമാണെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

