Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഫോറൻസിക് സയൻസിൽ നിരവധി...

ഫോറൻസിക് സയൻസിൽ നിരവധി കോഴ്സുകൾ

text_fields
bookmark_border
ഫോറൻസിക് സയൻസിൽ നിരവധി കോഴ്സുകൾ
cancel

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഫോറൻസിക് സയൻസസ് സർവകലാശാലയിലെ 2024-25 വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ഫോറൻസിക് അഡ്മിഷൻ ടെസ്റ്റ് 2024ന്റെ (എൻ.എഫ്.എ.ടി -2024) അടിസ്ഥാനത്തിലാകും പ്രവേശനം.

വിവിധ പ്രോഗ്രാമുകൾ

1. സ്കൂൾ ഓഫ് ഡോക്ടറൽ സ്റ്റഡീസ് ആൻഡ് റിസർച്

പിഎച്ച്.ഡി (ഡോക്ടർ ഓഫ് ഫിലോസഫി):

2. സ്കൂൾ ഓഫ് ഫോറൻസിക് സയൻസ്

എം.എസ് സി ഫോറൻസിക് സയൻസ്, എം.എസ് സി ഫോറൻസിക് ബയോടെക്നോളജി, എം.എസ് സി മൾട്ടിമീഡിയ ഫോറൻസിക്സ്, എം.എ മാസ് കമ്യൂണിക്കേഷൻ ആൻഡ് ഫോറൻസിക് ജേണലിസം, ബി.എസ് സി -എം.എസ് സി ഫോറൻസിക് സയൻസ്, പി.ജി ഡി​പ്ലോമ ഫിംഗർപ്രിൻറ് സയൻസ്, പി.ജി ഡിപ്ലോമ ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ, പി.ജി ഡിപ്ലോമ ക്രൈം സീൻ മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഡി.എൻ.എ ഫോറൻസിക്സ്, പി.ജി ഡിപ്ലോമ ഫോറൻസിക് ജേണലിസം, പി.ജി ഡി​പ്ലോമ ഫോറൻസിക് ബാലിസ്റ്റിക്സ്

3. സ്കൂൾ ഓഫ് മെഡികോ -ലീഗൽ സ്റ്റഡീസ്

എം.എസ് സി ടോക്സിക്കോളജി, പി.ജി ഡിപ്ലോമ ഹ്യൂമാനിറ്റേറിയൻ ഫോറൻസിക്സ്, പി.ജി ഡിപ്ലോമ ഡിസാസ്റ്റർ വിക്ടിം ഐഡന്റി​ഫിക്കേഷൻ, ഡിപ്ലോമ ഫോറൻസിക് ആർക്കിയോളജി

4. സ്കൂൾ ഓഫ് സൈബർ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്സ്

എം.ടെക് ​സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ്, എം.എസ് സി സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ബി.ടെക് -എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, പി.ജി ഡിപ്ലോമ

5. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി

എം.എസ് സി നാനോ ടെക്നോളജി, ഫുഡ് ടെക്നോളജി, എം.ടെക് സിവിൽ എൻജിനീയറിങ്

6. സ്കൂൾ ഓഫ് പൊലീസ് സയൻസ് , സെക്യൂരിറ്റി സ്റ്റഡീസ്

എം.എസ് സി ഹോംലാൻഡ് സെക്യൂരിറ്റി, എം.എ പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, പി.ജി ഡിപ്ലോമ

7. സ്കൂൾ ഓഫ് ബിഹേവിയറൽ ഫോറൻസിക്സ്

എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി, എം.എസ് സി ന്യൂറോ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, എം.എ ക്രിമിനോളജി, ബി.എ-എം.എ ക്രിമിനോളജി, ബി.എസ്സി -എം.എസ് സി ക്രി​മിനോളജി &ഫോറൻസിക് സയൻസ്, പി.ജി ഡിപ്ലോമ സൈബർ സൈക്കോളജി, ഇൻവെസ്റ്റിഗേറ്റിവ് സൈക്കോളജി

8. സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്

എം.ബി.എ ഫോറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, എം.ബി.എ സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, എം.ബി.എ ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, എം.ബി.എ ബിസിനസ് അനലിറ്റിക്സ് & ഇൻറലിജൻസ്, ബി.ബി.എ

9. സ്കൂൾ ഓഫ് ​ലോ ആൻഡ് ഫോറൻസിക് ജസ്റ്റിസ്

എൽഎൽ.എം (സൈബർ ​ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ), എൽഎൽ.എം (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ), ബി.എസ് സി-എൽഎൽ.എം, ബി.ബി.എ; എൽഎൽ.ബി, പി.ജി ഡിപ്ലോമ സൈബർ ലോ, പി.ജി ഡിപ്ലോമ ഡ്രഗ് ആൻഡ് സബ്സ്റ്റാൻസ് അബ്യൂസ് ലോസ്

10. സ്കൂൾ ഓഫ് ഫാർമസി

എം.ഫാം ഫോറൻസിക് ഫാർമസി, എം.ഫാം ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, എം.എസ് സി കെമിസ്ട്രി, എം.എസ് സി എൻവ​യോൺമെന്റൽ സയൻസ്, എം.എസ് സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, പി.ജി ഡിപ്ലോമ ഇൻഡസ്ട്രിയൽ ​സേഫ്റ്റി, ഹൈജീൻ ആൻഡ് എൻവയോൺമെന്റൽ മാനേജ്മെന്റ്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എം.ബി.എ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബി.എസ് സി, എൽഎൽ.ബി ഓണേഴ്സ്, ബി.ബി.എ; എൽഎൽ.ബി ഓണേഴ്സ്, എൽഎൽ.എം (ക്ലാറ്റ് 2024 വഴി) മാർച്ച് 31. പിഎച്ച്.ഡി അപേക്ഷ ഏപ്രിൽ ഒന്നുമുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. കൂടുതൽ വിവരങ്ങൾക്ക്: https://nfsu.ac.in/admission, nfsu.mha.gov.in സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoursesEdu NewsNational Forensic Science University
News Summary - Several courses in forensic science
Next Story