പത്ത് കടക്കാൻ മൂത്തേടം സ്കൂളിൽ ഏഴ് ജോടി ഇരട്ടകൾ
text_fieldsമൂത്തേടത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കുന്ന
പതിനഞ്ചംഗ ഇരട്ടക്കുട്ടികൾ
മൂത്തേടം: ഫാത്തിമ ഫഹ്മ, മുഹമ്മദ് ഫാദിൽ, മുഹമ്മദ് ഫാഇസ്... ഒന്നിച്ച് ജനിച്ച്, ഒരുമിച്ച് പഠിച്ചുവളര്‍ന്ന സഹോദരങ്ങള്‍. പത്താം ക്ലാസ് പൊതുപരീക്ഷയും ഒരുമിച്ചെഴുതാന്‍ തയാറെടുക്കുകയാണിവര്‍.
ഇവര്‍ക്കൊപ്പം ആറ് ജോടി ഇരട്ടകള്കൂടിയുണ്ട് മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ.
കാരപ്പുറത്തെ എ.എ. ഫാത്തിമ ഫഹ്മ, എ.എ. മുഹമ്മദ് ഫാദില്‍, എ.എ. മുഹമ്മദ് ഫാഇസ് എന്നിവര്‍ക്കൊപ്പം പാലാങ്കരയില്നിന്നുള്ള അലീന ബോബി-അലോന ബോബി, കാരപ്പുറത്തെ പി. സഫ-പി. മര്‍വ, താളിപ്പാടത്തെ നിഷിദ നൗഷാദ്-നിഷിയ നൗഷാദ്, കാരപ്പുറത്തുനിന്നുള്ള കെ. ഫിദ-കെ. നിദ, നെല്ലിക്കുത്തിലെ ടി. ഷിംന-ടി. ഷിംല, മൂത്തേടത്തെ കെ. ശ്രീബാല-കെ. ശ്രീനന്ദ എന്നീ ഇരട്ടക്കുട്ടികളും തിങ്കളാഴ്ച പരീക്ഷയെഴുതും.
പഠനത്തിലെന്നപോലെ പരീക്ഷഫലത്തിലും ഇവര്‍ മികവ് പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. കഴിഞ്ഞ വര്‍ഷവും ഇതേ സ്കൂളില്‍ നാല് ജോടി ഇരട്ടകള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.