Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസെ​റ്റ് ജ​നു​വ​രി...

സെ​റ്റ് ജ​നു​വ​രി 2024: ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 25ന​കം

text_fields
bookmark_border
Set January 2024
cancel

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, നോ​ൺ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് (സെ​റ്റ് ജ​നു​വ​രി 2024) എ​ൽ.​ബി.​എ​സ് സെ​ന്റ​ർ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സും www.lbscentre.kerala.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​തീ​യ​തി​യും സ​മ​യ​ക്ര​മ​വും പി​ന്നീ​ട് അ​റി​യി​ക്കും.

സെ​റ്റി​ന് ര​ണ്ടു പേ​പ്പ​റു​ക​ളാ​ണു​ള്ള​ത്. പൊ​തു​വാ​യി​ട്ടു​ള്ള ഒ​ന്നാ​മ​ത്തെ പേ​പ്പ​റി​ൽ പൊ​തു​വി​ജ്ഞാ​നം, അ​ധ്യാ​പ​ന അ​ഭി​രു​ചി എ​ന്നി​വ​യി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ. ര​ണ്ടാ​മ​ത്തെ പേ​പ്പ​റി​ൽ പി.​ജി ത​ല​ത്തി​ലു​ള്ള അ​റ​ബി​ക്, ബോ​ട്ട​ണി, കെ​മി​സ്ട്രി, കോ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ജ്യോ​ഗ്ര​ഫി, ജ​ർ​മ​ൻ, ഹി​ന്ദി, ഹി​സ്റ്റ​റി, ഹോം ​സ​യ​ൻ​സ്, ജേ​ണ​ലി​സം, ലാ​റ്റി​ൻ, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, മ്യൂ​സി​ക്, ഫി​ലോ​സ​ഫി, ഫി​സി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, റ​ഷ്യ​ൻ, സം​സ്കൃ​തം, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സി​റി​യ​ക്, ഉ​ർ​ദു, സു​വോ​ള​ജി, ബ​യോ ടെ​ക്നോ​ള​ജി എ​ന്നീ 31 വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പി.​ജി ത​ല​ത്തി​ൽ സ്​​പെ​ഷ​ലൈ​സ് ചെ​യ്ത വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഓ​രോ പേ​പ്പ​റി​നും ര​ണ്ടു​മ​ണി​ക്കൂ​ർ വീ​തം അ​നു​വ​ദി​ക്കും. പ​രീ​ക്ഷാ​ഘ​ട​ന​യും സി​ല​ബ​സും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്. സെ​റ്റ് യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ഓ​രോ പേ​പ്പ​റി​നും ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ 40 ശ​ത​മാ​നം വീ​ത​വും (മൊ​ത്ത​ത്തി​ൽ 48 ശ​ത​മാ​നം) ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ 35 ശ​ത​മാ​നം (45 ശ​ത​മാ​നം), ഭി​ന്ന​ശേ​ഷി​ക്കാ​ർ/​എ​സ്.​സി/​എ​സ്.​ടി 35 ശ​ത​മാ​നം (40 ശ​ത​മാ​നം) മാ​ർ​ക്ക് വീ​ത​വും ക​ര​സ്ഥ​മാ​ക്ക​ണം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബി.​എ​ഡും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ ​കോ​മേ​ഴ്സ്, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, ജി​യോ​ള​ജി, ഹോം ​സ​യ​ൻ​സ്, ജേ​ണ​ലി​സം, ലാ​റ്റി​ൻ, മ്യൂ​സി​ക്, ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, റ​ഷ്യ​ൻ, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സി​റി​യ​ക് വി​ഷ​യ​ങ്ങ​ൾ​ക്ക് ബി.​എ​ഡ് ആ​വ​ശ്യ​മി​ല്ല. പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​ക്ക് 5 ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. അ​വ​സാ​ന​വ​ർ​ഷ പി.​ജി/​ബി.​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷാ​ഫീ​സ് 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 500രൂ​പ മ​തി. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 25ന് ​വൈ​കീ​ട്ട് 5 മ​ണി​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​​ക്കേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationSet January 2024
News Summary - Set January 2024: Registration by October 25
Next Story