Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right'സെറ്റ്​​'​ അപേക്ഷ...

'സെറ്റ്​​'​ അപേക്ഷ ​ഇന്നുമുതൽ; പരീക്ഷ ജനുവരി ഒമ്പതിന്​

text_fields
bookmark_border
set exam
cancel

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയായ സ്​റ്റേറ്റ് എലിജിബിലിറ്റി ടെസ്​റ്റ് (സെറ്റ് ​) ജനുവരി ഒമ്പതിന്​ നടത്തും. ഒക്​ടോബർ 30 ന്​ വൈകീട്ട്​ അഞ്ചു​വരെ www.lbscentre.kerala.gov.in ലൂടെ അപേക്ഷിക്കാം.

എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ്​​ ടെക്നോളജിയാണ് പരീക്ഷ നടത്തുക. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റിൽ. ബിരുദാനന്തര ബിരുദത്തിന്​ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ​േഗ്രഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്​ ബി.എഡ് വേണ്ട. എസ്.സി/എസ്.ടി, വി.എച്ച്​, പി.എച്ച്​ വിഭാഗങ്ങൾക്ക്​ അഞ്ചു​ ശതമാനം മാർക്കിളവുണ്ട്​.

അടിസ്ഥാനയോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. പി.ജി മാത്രം നേടിയവർ ബി.എഡ് അവസാനവർഷ വിദ്യാർഥികൾ ആയിരിക്കണം. അവസാനവർഷ പി.ജി ചെയ്യുന്നവരാണെങ്കിൽ ബി.എഡ് ഉണ്ടായിരിക്കണം. സെറ്റ് ഫലം പ്രഖ്യാപിച്ച്​ ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയില്ലെങ്കിൽ ആ ചാൻസിൽ പാസായതായി പരിഗണിക്കില്ല.

ജനറൽ, ഒ.ബി.സി വിഭാഗങ്ങൾ ഫീസിനത്തിൽ 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾ 500 രൂപയും ഓൺലൈനായി ഒടുക്കണം. പി.ഡബ്ല്യു.ഡി വിഭാഗക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റി​െൻറ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പട്ടികവിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ ഒറിജിനൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗങ്ങൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റി​െൻറ അസ്സൽ (2020 ഒക്ടോബർ 21 നും 2021 ഒക്ടോബർ 30 നും ഇടയിൽ ലഭിച്ചത്​) എന്നിവ പരീക്ഷ പാസാകുന്നപക്ഷം ഹാജരാക്കണം. വിവരങ്ങൾ www.lbscentre.kerala.gov.in ൽ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:set exam
News Summary - ‘Set’ application from today; The exam is on January 9th
Next Story