Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്വാശ്രയ...

സ്വാശ്രയ മെഡിക്കൽ/ഡെൻറൽ പ്രവേശനം: വിജ​്​ഞാപനമായി

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ/ഡെൻറൽ പ്രവേശനം: വിജ​്​ഞാപനമായി
cancel

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ/ ഡ​െൻറൽ പ്രവേശനത്തിന്​ ഹൈകോടതി വിധി പ്രകാരമുള്ള വിശദമായ വിജ്​ഞാപനം പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്ട്​മ​െൻറിൽ ഉൾപ്പെടുത്താതിരുന്ന ആറ്​ സ്വാ​ശ്രയ മെഡിക്കൽ കോളജുകളെ മൂന്നാം അലോട്ട്​മ​െൻറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സർക്കാറുമായുള്ള കരാറിൽനിന്ന്​ പിന്മാറിയതിനെ തുടർന്ന്​ രണ്ടാം അലോട്ട്​​മ​െൻറിൽനിന്ന്​ ഒഴിവാക്കിയ പെരിന്തൽമണ്ണ എം.ഇ.എസ്​, കാരക്കോണം സി.എസ്​.​െഎ മെഡിക്കൽ കോളജുകളെയും ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതി​​െൻറ പേരിൽ മാറ്റിനിർത്തിയ പാലക്കാട്​ കരുണ, കണ്ണൂർ, കോഴിക്കോട്​ മലബാർ, തിരുവനന്തപുരം എസ്​.യു.ടി എന്നിവയാണ്​ പ​ുതുതായി ഉൾപ്പെടുത്തിയ കോളജുകൾ. 

ഇതിൽ കരുണ, കണ്ണൂർ  മെഡിക്കൽ കോളജുകളിലേക്ക്​ പ്രവേശനം നടത്താൻ ആരോഗ്യ സർവകലാശാല അനുമതി നൽകിയിട്ടുണ്ട്​. മലബാർ, എസ്​.യു.ടി എന്നീ കോളജുകളുടെ അഫി​ലിയേഷൻ വെള്ളിയാഴ്​ച ചേരുന്ന ആരോഗ്യ സർവകലാശാല ഗവേണിങ്​ കൗൺസിൽ യോഗം പരിഗണിക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ ഇൗ കോളജുകളിലേക്ക്​ ഒാപ്​ഷൻ ക്ഷണിക്കുന്നത്​. 

എന്നാൽ, ഇൗ രണ്ട്​ കോളജുകളിലേക്കുള്ള അലോട്ട്​​മ​െൻറ്​ ആരോഗ്യ സർവകലാശാല ഗവേണിങ്​ കൗൺസിൽ യോഗ തീരുമാനത്തിന്​ വിധേയമായിട്ടായിരിക്കുമെന്ന്​ പ്രവേശനപരീക്ഷ കമീഷണറുടെ വിജ്​ഞാപനത്തിൽ പറയുന്നു. അ​േതസമയം, നേരത്തേ സർക്കാറുമായി കരാറുണ്ടാക്കിയ പരിയാരം, കരാറിൽനിന്ന്​ പിന്മാറിയ എം.ഇ.എസ്​, കാര​േക്കാണം കോളജുകളിൽ പഴയ ഫീസ്​ ഘടന തന്നെയാണ്​ നിലനിർത്തിയിരിക്കുന്നത്​.  എം.ഇ.എസ്​, കാരക്കോണം കോളജുകളിൽ 50 ശതമാനം സീറ്റുകളിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റുകളിൽ 11 ലക്ഷവുമാണ്​ ഫീസ്​. 11 ലക്ഷത്തിൽ അഞ്ചുലക്ഷം രൂപ ഡി.ഡിയായും ആറു ലക്ഷം രൂപ ബാങ്ക്​ ഗ്യാരണ്ടിയുമായാണ്​ നൽകേണ്ടത്​. എൻ.ആർ.​െഎ സീറ്റിൽ 15 ലക്ഷമാണ്​ ഫീസ്​. രണ്ട്​ കോളജുകളിലും 20 ശതമാനം സീറ്റുകളിൽ 25000 രൂപക്ക്​ പ്രവേശനം എന്നത്​ ഒഴിവാക്കി. സുപ്രീംകോടതിയെ സമീപിച്ച കെ.എം.സി.ടി, ശ്രീനാരായണ കോളജുകളിൽ 85 ശതമാനം സീറ്റുകളിൽ 11 ലക്ഷം രൂപയാണ്​ ഫീസ്​. ഇതിൽ അഞ്ചുലക്ഷം ഡി.ഡിയായും ആറു ലക്ഷം ബാങ്ക്​ ഗ്യാരണ്ടിയായും നൽകണം. പരിയാരത്ത്​ 50 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയാണ്​ ഫീസ്​. 35 ശതമാനം സീറ്റിൽ പത്തുലക്ഷം രൂപയും. 

ഇതിൽ അഞ്ചുലക്ഷം ഡി.ഡിയായും അഞ്ചുലക്ഷം ബാങ്ക്​ ഗ്യാരണ്ടിയായും നൽകണം. ഇവിടെ എൻ.ആർ.​െഎ സീറ്റിൽ 14 ലക്ഷം രൂപയാണ്​ ഫീസ്​. മറ്റ്​ സ്വാശ്രയ ​മെഡിക്കൽ കോളജുകളിൽ 85 ശതമാനം സീറ്റുകളിൽ അഞ്ചുലക്ഷം രൂപയാണ്​ ഫീസ്​. ഇതിനുപുറമെ ആറ്​ ലക്ഷം രൂപയുടെ ബോണ്ടും നൽകണം. എൻ.ആർ.​െഎ സീറ്റിൽ 20 ലക്ഷമാണ്​ ഫീസ്​. ബോണ്ടിനുള്ള മാതൃക www.cee-kerala.org എന്ന വെബ്​സൈറ്റിൽ ലഭ്യമാണ്​. ​​​ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളിൽ നേരത്തേ നിശ്ചയിച്ച ഫീസ്​ ഘടനയിൽ മാറ്റമില്ല. 85 ശതമാനം സീറ്റിൽ അഞ്ചുലക്ഷവും എൻ.ആർ.​െഎ സീറ്റിൽ 20 ലക്ഷവുമാണ്​ ഇൗ കോളജുകളിലെ ഫീസ്​. 

കഴിഞ്ഞ 19ന്​ പ്രസിദ്ധീകരിച്ച രണ്ടാമത്തെയും സ്വാശ്രയ ​കോളജുകളിലേക്കുള്ള ആദ്യത്തെയും അലോട്ട്​മ​െൻറ്​ പ്രകാരമുള്ള പ്രവേശന നടപടികൾ വ്യാഴാഴ്​ച ​പ്രവേശന പരീക്ഷ കമീഷണർ പൂർത്തീകരിച്ചു. ഫീസ്​ അടച്ച്​ പ്രവേശനം ഉറപ്പുവരുത്താത്തതു വഴിയുണ്ടായ ഒഴിവുകളുടെ എണ്ണം പ്രവേശന പരീക്ഷാ കമീഷണർ www.cee.kerala.gov.in എന്ന വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒഴിവുകൾ ഒാരോ കോളജുകളുടെയും വെബ്​സൈറ്റിൽ വെള്ളിയാഴ്​ച രാവിലെ പ്രസിദ്ധീകരിക്കും. 
ഹൈകോടതി നിർദേശപ്രകാരമുള്ള മൂന്നാം ഘട്ട അലോട്ട്​മ​െൻറിനായി വെള്ളിയാഴ്​ച മുതൽ ശനിയാഴ്​ച​ വൈകീട്ട്​ നാലുവരെ ഒാപ്​ഷൻ സമർപ്പിക്കാം. ഇൗ ഘട്ടത്തിൽ പുതിയ ആറ്​ കോളജുകളിലേക്ക്​ ഒാപ്​ഷൻ സമർപ്പിക്കുന്നതോടൊപ്പം നിലവിലുള്ള ഹയർ ഒാപ്​ഷനുകൾ ക്രമീകരിക്കുകയോ ആവശ്യമില്ലാത്തവ ഒഴിവാക്കുകയോ ചെയ്യാം. ശനിയാഴ്​ച വൈകീട്ട്​ നാലുവരെ ലഭിക്കുന്ന ഒാപ്​ഷനുകളുടെ അടിസ്​ഥാനത്തിൽ 27ന്​ വൈകീട്ട്​ മൂന്നാം അലോട്ട്​​മ​െൻറ്​ പ്രസിദ്ധീകരിക്കും.  ഇൗ ഘട്ടത്തിൽ അലോട്ട്​മ​െൻറ്​ ലഭിക്കുന്ന വിദ്യാർഥികൾ ആവശ്യമായ ഫീസും രേഖകളും സഹിതം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ 28, 29 തീയതികളിൽ പ്രവേശനത്തിനായി നേരിട്ട്​ ഹാജരാകണം. 

നിലവിലുള്ള അലോട്ട്​മ​െൻറിൽ തൃപ്​തരായ വിദ്യാർഥികൾ അവരുടെ ഹയർ ഒാപ്​ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ 26ന്​ വൈകീട്ട്​ നാലിന്​ മുമ്പായി അവ ഡിലീറ്റ്​ ചെയ്യുകയും 28, 29 തീയതികളിൽ പ്രവേശനത്തിനായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്​ പഴയ ഒാഡിറ്റോറിയത്തിൽ ഫീസും രേഖകളും സഹിതം ഹാജരാവുകയും വേണം. പ്രവേശനസമയത്ത്​ കരുതേണ്ട രേഖകളുടെ വിശദാംശങ്ങളും ഫീസ്​ വിവരങ്ങളും ​പ്രവേശന പരീക്ഷ കമീഷണറുടെ വെബ്​സൈറ്റിൽ ലഭ്യമാണ്​. 

പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ മുഴുവൻ മെഡിക്കൽ/ ഡ​െൻറൽ കോളജ്​ അധികൃതരും തിരുവനന്തപുരം മെഡിക്കൽ കോളജ്​ ഒാഡിറ്റോറിയത്തിൽ ഹാജരാകണം. 29ന്​ വൈകീട്ട്​ അഞ്ചിനകം പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്​​മ​െൻറ്​ റദ്ദാകും. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക്​ 30, 31 തീയതികളിൽ പ്രവേശന പരീക്ഷ കമീഷണർ മെഡിക്കൽ കോളജ്​ ഒാഡിറ്റോറിയത്തിൽതന്നെ സ്​പോട്ട്​​ അഡ്​മിഷൻ നടത്തും. ഇൗ ഘട്ടത്തിൽ അ​േലാട്ട്​മ​െൻറ്​ ലഭിക്കുന്നവർ അവിടെ വെച്ചുതന്നെ ഫീസടച്ച്​ പ്രവേശനം നേടണം. സ്​പോട്ട്​​ അഡ്​മിഷൻ സമയത്തും മു​ഴുവൻ കോളജ്​ അധികൃതരും ഹാജരാകണം. 
സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ മറ്റൊരു സർക്കാർ കോളജിൽ അതേ കോഴ്​സിലെ ഒഴിവിനായി സ്​പോട്ട്​​ അഡ്​മിഷനിൽ പ​െങ്കടുക്കാനാകില്ല.

സ്വകാര്യ സ്വാ​ശ്രയ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക്​ സ്​പോട്ട്​​ അഡ്​മിഷനിൽ മറ്റൊരു സ്വകാര്യ സ്വാ​ശ്രയ കോളജിലെ അതേ കോഴ്​സിലേക്ക്​ മാറാനാകില്ല. സർക്കാർ നിയ​ന്ത്രിത സ്വാശ്രയ മെഡിക്കൽ കോളജിൽ ​പ്രവേശനം നേടിയ വിദ്യാർഥിക്ക്​ സർക്കാർ കോളജിലേക്കോ സ്വകാര്യ സ്വ​ാശ്രയ കോളജ​ിലേക്കോ മാറാനായി സ്​പോട്ട്​​ അഡ്​മിഷനിൽ പ​െങ്കടുക്കാം. എൻ.ആർ.​െഎ സീറ്റിൽ പ്രവേശനം നേടിയവർക്ക്​ മറ്റ്​ കോളജിലെയോ അതേ കോളജിലെയോ സർക്കാർ/ മൈനോറിറ്റി സീറ്റുകളിലേക്ക്​ മാറാനായി സ്​പോട്ട്​​ അഡ്​മിഷനിൽ പ​െങ്കടുക്കാം. ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളിൽ ഒഴിവുവരുന്ന എൻ.ആർ.​െഎ സീറ്റുകൾ സ്​റ്റേറ്റ്​ മെറിറ്റ്​ ​േക്വാട്ടയിലേക്ക്​ മാറ്റി പ്രവേശനം നടത്തും. എൻ.ആർ.​െഎ മൈനോറിറ്റി ​േക്വാട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ എൻ.ആർ.​െഎ ഒാപൺ മെറിറ്റ്​ ​േക്വാട്ടയിലേക്ക്​ മാറ്റും. സ്​പോട്ട്​​ അഡ്​മിഷനിൽ പ​െങ്കടുക്കുന്നവർക്കുള്ള നിർദേശങ്ങൾ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self financeEntrance commissionerMedical-Dental AdmissionEducation News
News Summary - Self Finance Medical/Dental Admission: Entrance Commissioner Circular Published -Education News
Next Story