Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ ഫീസ്​ നിശ്ചയിച്ചു; 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെ

text_fields
bookmark_border
Medical-Seat
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ 19 സ്വാ​​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഇൗ​വ​ർ​ഷ​ത്തെ എം.​ബി.​ബി. ​എ​സ്​ ഫീ​സ്​ പ​ത്ത്​ ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ പു​ന​ർ​നി​ർ​ണ​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ (2018 -19) ഫീ​സ്​ ഘ​ട​ന മാ​റ്റ​മി​ല്ലാ​തെ നി​ല​നി​ർ​ത്തി. 5.85 ല​ക്ഷം മു​ത​ൽ 7.19 ല​ക്ഷം വ​രെ​യാ​ണ്​ വി​വി​ധ കോ​ള​ജു​ക​ളി​ലെ ഇൗ​വ​ർ​ഷ​ത ്തെ ഫീ​സ്​ ഘ​ട​ന. ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ ഫീ​സ്​ ഘ​ട​ന​യെ അ​പേ​ക്ഷി​ച്ച്​ ശ​രാ​ശ​രി അ​ര​ല​ക്ഷം രൂ​പ​യു​ടെ വ​ർ​ധ​ന​ വ​രു​ത്തി​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ഫീ​സ്​ ഘ​ട​ന നി​ശ്ച​യി​ച്ച​ത്.

85 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ 5.85 ല​ക്ഷം മു​ത​ല്‍ 7.19 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ഇൗ ​വ​ർ​ഷ​ത്തെ ഫീ​സ്. 15 ശ​ത​മാ​നം എ​ന്‍.​ആ​ര്‍.​ഐ സീ​റ്റി​ല്‍ എ​ല്ലാ കോ​ള​ജി​ലും ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ 20 ല​ക്ഷം രൂ​പ​ത​ന്നെ​യാ​യി​രി​ക്കും ഇ​ക്കൊ​ല്ല​ത്തെ​യും ഫീ​സ്. എ​ന്‍.​ആ​ര്‍.​ഐ ഫീ​സി​ല്‍നി​ന്ന്​ അ​ഞ്ചു​ല​ക്ഷം ബി.​പി.​എ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​ര്‍പ്പ​സ് ഫ​ണ്ടി​നാ​യി നീ​ക്കി​വെ​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ര്‍ഷം കോ​ള​ജു​ക​ള്‍ക്ക് നി​ശ്ച​യി​ച്ചു​ന​ൽ​കി​യ ഫീ​സ് ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യ ഫീ​സ്​ നി​ർ​ണ​യ​സ​മി​തി തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ ഫീ​സി​നെ​തി​രെ മാ​നേ​ജ്‌​മ​െൻറു​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​ക്ക് വി​ധേ​യ​മാ​യി​രി​ക്കും ഇ​ത്. സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ത​നു​സ​രി​ച്ച് പു​ന​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ​മി​തി​യാ​ണ് ഫീ​സ് നി​ര്‍ണ​യി​ച്ച​തെ​ന്നും സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 വ​രെ ഓ​പ്ഷ​ന്‍ ന​ല്‍കാ​നാ​വും. എ​ട്ടി​ന് വൈ​കീ​ട്ട് അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്വാശ്രയ മാനേജ്മ​െൻറുകൾ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ഫീസ്​ നിർണയസമിതി നിശ്ചയിച്ച ഫീസിനെതിരെ സ്വാശ്രയ മാനേജ്‌മ​െൻറുകള്‍ കോടതിയിലേക്ക്​. സമിതി നിശ്ചയിച്ച ഫീസ് ഒരുകാരണവശാലും സ്വീകരിക്കാനാവില്ലെന്നും ഇതിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മ​െൻറ്​ അസോസിയേഷനും തുടര്‍നടപടികള്‍ ഞായറാഴ്ച തീരുമാനിക്കുമെന്ന്​ ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മ​െൻറ്​ ഫെഡറേഷനും വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫീസ് ഘടനയും കോടതിയില്‍ ചോദ്യംചെയ്യും. ധൃതിപിടിച്ച് തട്ടിക്കൂട്ടിയുണ്ടാക്കിയ സമിതി ഒരു മാനദണ്ഡവും പാലിക്കാതെയും തങ്ങളുടെ ഭാഗം കേള്‍ക്കാതെയുമാണ് ഫീസ് നിശ്ചയിച്ചതെന്നും മാനേജ്‌മ​െൻറ്​ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു. കോളജുകളുടെ ഫീസ് നിര്‍ണയം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഹൈകോടതി വിധിയുണ്ട്. എന്നാല്‍ എല്ലാ കോളജുകള്‍ക്കും പത്തുശതമാനം വര്‍ധന വരുത്തിയശേഷം അതിനനുസൃതമായി ഉത്തരവിടുക മാത്രമാണ് സമിതി ചെയ്തതെന്ന് ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മ​െൻറ്​ ഫെഡറേഷന്‍ കോഒാഡിനേറ്റര്‍ പി.ജെ. ഇഗ്​നേഷ്യസ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSmalayalam newsmedical feeCareer and eductionself finance collages
News Summary - self finance medical fee; 5.85 to 7.19 -career and eduction
Next Story