Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം വർഷ ബിരുദ പ്രവേശനം: കേരള സർവകലാശാലയിൽ എസ്.സി/എസ്.ടി സ്പോട്ട് അലോട്ട്മെന്‍റ് ആഗസ്റ്റ് 31ന്

text_fields
bookmark_border
കേരള സർവകലാശാല
cancel
camera_alt

കേരള സർവകലാശാല


തിരുവനന്തപുരം: കേരള സർവകലാശാല അഫിലിയേറ്റഡ് ഗവൺമെന്റ്/ എയ്‌ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിൽ എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് സ്പോട്ട അലോട്ട്മെന്‍റ് നടത്തുന്നു. ആഗസ്റ്റ് 31 ന് തിരുവനന്തപുരം പാളയത്തെ കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ചാണ് അലോട്ട് മെന്‍റ് നടക്കുക. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10.30 വരെ.

വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം കേരള സർവകലാശാല സെനറ്റ് ഹാളിൽ രാവിലെ 10.30 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. യഥാസമയം ഹാജരായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ പരിഗണിച്ച ശേഷം ഒഴിവുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ പ്രസ്തുത സമയത്തിന് ശേഷം വരുന്നവരെ പരിഗണിക്കൂ. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക്‌ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ/പ്രതിനിധിയെ അയക്കാവുന്നതാണ്.

നിലവിൽ മറ്റ് കോളജുകളിൽ താത്കാലികമായി അഡ്മിഷന്‍ എടുത്ത വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങുവാൻ പാടുള്ളൂ. യോഗ്യതയും ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റൾ കൈവശം ഉണ്ടായിരിക്കണം. കോളജും കോഴ്‌സും അലോട്ട് ചെയ്‌തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്‌മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്‌മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്‌സിറ്റി അഡ്മിഷൻ ഫീസിനത്തിൽ 1390/- രൂപ അട‌ക്കേണ്ടതാണ്. തുക ക്യാഷായും കൈയിൽ കരുതേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. ഇതോടൊപ്പം മുമ്പ് യൂനിവേഴ്‌സിറ്റി അഡ്‌മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീതിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC/ST spot allotment in Kerala University on August 31
Next Story